മത്സ്യകച്ചവട സ്ത്രീകൾക്കു നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് വിഴിഞ്ഞം ഇടവക

വിഴിഞ്ഞം: മത്സ്യ കച്ചവട സ്ത്രീകൾക്കു നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തിയ പ്രതിഷേധ ആഹ്വാനത്തിൽ മേൽ വിഴിഞ്ഞം ഇടവക സമര പരിപാടികൾ സംഘടിപ്പിച്ചു. വിഴിഞ്ഞം ഇടവക പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇടവക മത്സ്യ ശുശ്രൂഷാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് മൂന്നിടങ്ങളിലായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധ ധർണ്ണകൾ നടത്തി. പഴയ പള്ളി അങ്കണത്തിൽ നിന്നും പ്രതിഷേധ റാലിയായി ആരംഭിച്ച് മൂന്നിടങ്ങളിൽ കേന്ദ്രീകരിച്ച് പ്രതിഷേധ ധർണ്ണകൾ നടന്നു. തിരുവനന്തപുരം കോർപ്പറേഷൻ സോണൽ ഓഫീസിന് മുൻപാകെ എംഎൽ.എ എം . വിൻസെന്റ് ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.മൈക്കിൾ തോമസ് മുഖ്യ പ്രഭാഷണം നടത്തി. വിഴിഞ്ഞം പോലീസ് സ്റ്റേഷനു മുൻപിൽ കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമ ജോൺ മുഖ്യപ്രഭാഷണം നടത്തി.ഫിഷറീസ് സ്റ്റേഷനു മുൻപിൽ നടന്ന ധർണ്ണയെ സഹവികാരി ഫാ. സജിത്ത് സോളമൻ അതിസംബോധന ചെയ്ത് സംസാരിച്ചു.സഹവികാരിമാരായ ഫാ. രജീഷ് ഫാ. ജോയ് ,ഇടവക സെക്രട്ടറി ശ്രീ സഹായം,ഇടവക കോർഡിനേറ്റർ ലിയോ സ്റ്റാൻലി,ഇടവക വൈസ് പ്രസിഡന്റ്‌ സ്റ്റുബെർട്ട് കുമാർ,ശ്രീമതി സീറ്റ് ദാസൻ,ഇടവക കൗൺസിൽ അംഗങ്ങൾ, മത്സ്യമേഖല ശുശ്രൂഷ സമിതി അംഗങ്ങൾ, മറ്റ് സമിതി അംഗങ്ങൾ, ആശംസകൾ അർപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group