വിഴിഞ്ഞം സമരം : കൊച്ചി – ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല നാളെ

മത്സ്യതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ നാളെ (സെപ്റ്റംബർ10)ന് വൈകുന്നേരം നാലു മണിക്ക് മനുഷ്യച്ചങ്ങല തീർക്കും. 17 കിലോമീറ്റർ നീളത്തിൽ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെന്നും വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ചെല്ലാനത്തെ ടെട്രാ പോഡ് കടൽഭിത്തി നിർമാണം ഫോർട്ട് കൊച്ചി വരെ വ്യാപിപ്പി ക്കുക, വിഴിഞ്ഞം പദ്ധതിയിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പു നൽകുക, മത്സ്യത്തൊഴിലാളികൾക്കു തൊഴിൽ ഉറപ്പാക്കുക, കടലിൽ നടത്തുന്ന അശാസ്ത്രീയ നിർമാണ പ്രവൃത്തികൾ തടയുക, കടലും തീരവും വികസനത്തിന്റെ പേരിൽ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു മനുഷ്യച്ചങ്ങല തീർക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group