തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് മോണ്‍. യൂജിൻ എച്ച്. പെരേര.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ പഠനം നടത്തണമെന്ന് വിഴിഞ്ഞം സമര സമിതി ആവശ്യപ്പെട്ടു.
തുറമുഖ നിർമാണം നിർത്താൻ കഴിയില്ലെന്നും ആവശ്യമെങ്കിൽ വിദഗ്ധ സമിതിയെവച്ചു പഠനം നടത്താമെന്നും മുഖ്യമന്ത്രി പ്രതികരിച്ച പശ്ചാത്തലത്തിലാണ് സമരസമിതി നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ സ്വീകാര്യമല്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ലത്തീൻ അതിരൂപത വികാരി ജനറാളും സമരസമിതി ജനറൽ കണ്‍വീനറുമായ മോണ്‍. യൂജിൻ എച്ച്. പെരേര അറിയിച്ചു.
സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളോട് ഒഴുക്കൻമട്ടിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.തുറമുഖനിർമാണ കരാർ വ്യവസ്ഥകളിലെ കെടുകാര്യസ്ഥതകൾ ചൂണ്ടിക്കാണിച്ചിട്ടുള്ള 2017 ലെ സിഎജി റിപ്പോർട്ട് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച രാമചന്ദ്രൻ നായർ കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ പുറത്തു വിടണം. കരാർ വ്യവസ്ഥയിലെ വീഴ്ച പരിശോധിക്കാൻ ചുമ തലപ്പെടുത്തിയ വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണമെന്ന് മോണ്‍. യൂജിൻ എച്ച്. പെരേര ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group