കിഴക്കൻ കരീബിയൻ പ്രദേശത്തുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ ആഗോള കത്തോലിക്കാ സഭാ വിശ്വാസികളോട്, പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട് കരീബിയൻ വിശ്വാസസമൂഹം.കഴിഞ്ഞദിവസം കിഴക്കൻ കരീബിയൻ പ്രദേശത്തെ സെന്റ് വിൻസെന്റ്, ഗ്രനൈഡൻസ് ദ്വീപുകളിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനങ്ങളിൽ വൻനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് .ഒരു ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനജീവിതം പൂർണമായും സ്തംഭിച്ചു.നൂറുകണക്കിനാളുകൾ പ്രദേശത്തുനിന്ന് പാലായനം ചെയ്തിട്ടുണ്ട്.വൈദ്യുതബന്ധവും ഗതാഗത സംവിധാനവും തകരാറിലായ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുഷ്കരമാണ്, കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ അഭയാർത്ഥി കേന്ദ്രങ്ങളിൽ താമസിക്കുക വലിയ വിപത്തായിരിക്കും ഉണ്ടാക്കുക.
പ്രദേശത്തെ കത്തോലിക്കാ ദേവാലയങ്ങളും സ്കൂളുകളും ഇപ്പോൾ അഭയ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയാണ്. കരീബിയൻ ജനങ്ങളുടെ ജീവിതം ദുഷ്കരമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തര സഹായം ലഭ്യമാക്കുവാനും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും കിംഗ്സ്റ്റൺ രൂപത നേതൃത്വം ആവശ്യപ്പെട്ടു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group