വിശ്വാസജീവിതത്തിൽ മുന്നോട്ട് നടന്ന് സമാധാനം സ്ഥാപിക്കുക : ഫ്രാൻസിസ് പാപ്പാ

സമാധാനത്തിന്റെ രാജകുമാരനായ യേശുവിനെ വിളിക്കാതെ, സമാധാനം സ്ഥാപിക്കാൻ ആവില്ലെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

പ്രാർത്ഥനയില്ലെങ്കിൽ ഐക്യത്തിലും സമാധാനത്തിലുമുള്ള മാനവിക പ്രോത്സാഹനങ്ങൾ വൃഥാവിലാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ക്രൈസ്തവർ എന്ന നിലയിൽ പ്രാർത്ഥിക്കുക എന്നതാണ് നമുക്ക് ആദ്യം ചെയ്യുവാനുള്ളത് എന്ന് പറഞ്ഞ പാപ്പാ, പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, സഞ്ചരിക്കുക എന്നീ മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് തന്റെ സന്ദേശത്തിൽ വിചിന്തനം ചെയ്തത്.

പ്രാർത്ഥനയുടെ ശക്തിയാൽ, ഭയങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാമെന്നും, ദൈവം നമുക്കായി ഒരുക്കുന്ന രക്ഷ മുന്നിൽ കാണാമെന്നും പാപ്പാ പറഞ്ഞു. സമാധാനത്തിന്റെ ദൈവം ഇടപെടുവാനായി, ഇടയന്മാരും ദൈവജനവുമെന്ന നിലയിൽ നാം ചെയ്യേണ്ടതും പ്രാർത്ഥിക്കുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ വിശ്വാസസമൂഹങ്ങളിലാണെങ്കിലും, നമുക്ക് ഒരു കുടുംബം പോലെ ഒരുമിച്ച്, പ്രാർത്ഥനയ്‌ക്കായുള്ള നമ്മുടെ കടമ തിരിച്ചറിയാമെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group