താന്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്; പേപ്പല്‍ വാഴ്ചയുടെ 10ആം വാര്‍ഷികവേളയിൽ മനസ്സ് തുറന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ പ്രാധാന്യത്തെ വീണ്ടും എടുത്തു പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. പരിശുദ്ധ സിംഹാസനത്തിലേക്ക് വിശുദ്ധ പത്രോസ് പിൻഗാമിയായി അവരോധിതനായതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ വത്തിക്കാനിലെ കര്‍ദ്ദിനാള്‍മാരോത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച പാപ്പാ
പോപ്പ് കാസ്‌റ് എന്ന പേരില്‍ സ്‌പോട്ടിഫൈലും വത്തിക്കാന്‍ ന്യൂസ് വെബ്‌സൈറ്റിലും 9 മിനിറ്റ് നീണ്ട ഒരു ഓഡിയോയും നൽകി.

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ പേപ്പല്‍ സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഉണ്ടായ സന്തോഷങ്ങളെയും ദുഃഖങ്ങളെയും കുറിച്ച് പാപ്പ സംസാരിച്ചു. 2014ല്‍ വയോധികരുമായുള്ള കൂടിക്കാഴ്ചയും ലോകമെങ്ങുമുള്ള മുത്തശ്ശി മുത്തശ്ശന്മാരുമായുള്ള പൊതുകൂടിക്കാഴ്ചയും അതീവ സന്തോഷം സമ്മാനിച്ച നിമിഷങ്ങള്‍ ആയിരുന്നുവെന്ന് പാപ്പ പറഞ്ഞു. എന്നാല്‍ ഭീതിപ്പെടുത്തുന്നതും വേദന നല്കിയതുമായ നിമിഷണങ്ങളും ഈ കാലയളവില്‍ ഉണ്ടായതായും പാപ്പ അനുസ്മരിച്ചു. യുദ്ധത്തിന്റെ ഭീകരതയും, മിലിറ്ററി സെമിത്തെരി സന്ദര്‍ശിക്കാന്‍ ഇടയായതും, 2013ല്‍ സിറിയയില്‍ നടത്തിയ സമാധാനത്തിന് വേണ്ടിയുള്ള രാത്രി ആരാധനയും എല്ലാം അതില്‍ ചിലതാണെന്ന് പാപ്പ വ്യക്തമാക്കി.

പേപ്പല്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ പാപ്പ പെട്ടെന്ന് തിരിച്ചു അര്‍ജന്റീനയില്‍ എത്തണം എന്ന വിചാരത്തോടെ ഒരു ചെറിയ സ്യൂട്ട്‌കേസുമായാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ റോമില്‍ എത്തിയതെന്നും വിശദീകരിച്ചു. പേപ്പല്‍ വാഴ്ചയുടെ 10ആം വാര്‍ഷികത്തില്‍ താന്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് പാപ്പ എടുത്ത് പറഞ്ഞു. തുടര്‍ന്നും ദൈവം അനുവദിക്കുന്ന കാലത്തോളം തിരുസഭയെ നയിക്കാന്‍ വേണ്ട കൃപക്കായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group