മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡ് അംഗീകരിക്കുകയും കേരള സര്‍ക്കാര്‍ അതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തി പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്നും മുനമ്പത്തേക്ക് നടത്തിയ ഐകദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയ്ക്ക് വിരുദ്ധമായി വഖഫ് നിയമത്തിന്റെ നൂലാമാലകളില്‍ തങ്ങിനില്ക്കാതെ നീതിപരവും ധാര്‍മികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m