വഖഫ് ഭൂമി നിർണ്ണയം സ്വതന്ത്ര ജുഡിഷ്യറി ആവശ്യം : കത്തോലിക്ക കോൺഗ്രസ്

വഖഫ് ഭൂമിയാണെന്ന പേരിൽ നിജപ്പെടുത്തുന്ന ഭൂമി തർക്കങ്ങളിൽ പരിഹാരത്തിന്, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള നീതി ന്യായ സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ഇതിനുള്ള കേന്ദ്ര സർക്കാരിന്റെ നിയമ ഭേദഗതി സ്വാഗതാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ്.

വഖഫ് ഭൂമി തർക്കത്തിൽ എല്ലാ മതത്തിലുള്ളവരും പെട്ടു പോകാറുണ്ട്. യാതൊരു രേഖകളുമില്ലാതെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകൾ ഹാജരാക്കാൻ പ്രദേശവാസികൾ പോകേണ്ടത് വഖഫ് ട്രൈബ്യൂണലിലേക്കാണ്. ഇതിന് വഖഫ് ബോർഡിന് അധികാരം നൽകുന്ന 1995- ലെ വഖഫ് ആക്ടിലെ 40- വകുപ്പ് അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കാനും ജില്ലാ കളക്ടർമാരിൽ ദൗത്യം നിക്ഷിപ്തമാക്കാനുള്ള ഭേദഗതികൾ പുതിയ ബില്ലിലുണ്ട്. വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന സംവിധാനം നിക്ഷ്പക്ഷ നിയമത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാകേണ്ടത് അനിവാര്യമാണ്. കത്തോലിക്കാ കോൺഗ്രസ്‌ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group