മനുഷ്യ മനസ്സുകളിലാണ് ആദ്യം യുദ്ധം പൊട്ടി പുറപ്പെടുന്നത് : മാർ ജോസ് പുളിക്കൽ

മനുഷ്യ മനസ്സുകളിലാണ് ആദ്യം യുദ്ധം പൊട്ടി പുറപ്പെടുന്നതെന്നും സ്വന്തം ഇടം പോലെ തന്നെ അന്യൻ്റെ ഇടവും ബഹുമാനം അർഹിക്കുന്നതാണെന്നും, അന്യൻ്റെ ഇടങ്ങളിൽ കടന്നു കയറാതെ തങ്ങളുടെ ഇടങ്ങളിൽ എങ്ങനെ പ്രശോഭിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കുവാനും വിശ്വാസികളെ ഉദ്ബോധിപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ.

അന്തർദേശീയ സീറോമലബാർ മാതൃവേദി ജനറൽ ബോഡി യോഗവും വനിതാദിന ആചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തർദേശീയ പ്രസിഡൻ്റ് ഡോ.കെ.വി.റീത്താമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ.ജാൻസി ജെയിംസ് വനിതാദിന സന്ദേശം നൽകി. ഡയറക്ടർ ഫാ.വിൽസൻ എലുവത്തിങ്കൽ കൂനൻ ആമുഖ പ്രഭാഷണം നടത്തി. ആനിമേറ്റർ സിസ്റ്റർ ജീസ്സാ CMC, അന്നമ്മ ജോൺ തറയിൽ, ബീന ബിറ്റി, റിൻസി ജോസ്, മേഴ്സി ജോസഫ്, ടെസ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കോവിഡാനന്തര വെല്ലുവിളികളെക്കുറിച്ച് ഫാ.ഡോ.ജോളി വടക്കൻ ക്ലാസ് നയിച്ചു. 23 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group