യുക്രൈനിലെ യുദ്ധം ലോകത്തിന് മുഴുവൻ ഭീഷണി : മാർപാപ്പാ

യുക്രൈനിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം ലോകത്തിന് മുഴുവൻ ഭീഷണിയുയർത്തുന്നതാണെന്ന് ഫ്രാൻസിസ് മാർപാപ്പാ.

മേയ് ആറിന് അപ്പോസ്തോലിക കൊട്ടാരത്തിൽ വച്ച് നടന്ന ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലിനോട് സംസാരിക്ക വെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“റഷ്യ – യുക്രൈൻ യുദ്ധം ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല എല്ലാ ക്രിസ്ത്യാനികളുടെയും ക്രൈസ്തവ സഭകളുടെയും മനസ്സാക്ഷിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിനോട് ഐക്യപ്പെട്ടു കൊണ്ട്, ഓരോ ക്രൈസ്തവനിലും സുവിശേഷം ജീവിക്കണം.അത് ആയുധങ്ങളെ പോലും നിർവീര്യമാക്കും പാപ്പാ പറഞ്ഞു.ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ഒന്നാണെന്ന ബോധ്യം വളർത്താൻ കോവിഡ് പകർച്ചവ്യാധിയ്ക്ക് സാധിച്ചു. മാത്രമല്ല ക്രൈസ്തവർ തമ്മിലുള്ള ബന്ധം വളർത്താനും ശക്തിപ്പെടുത്താനും അത് വഴിയൊരുക്കിയെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group