യുദ്ധം ഒരു ചതിയാണെന്നും അതിനാൽത്തന്നെ സഹോദര്യ ആധ്യാത്മികത ഊട്ടിവളർത്തുക ആവശ്യമാണെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ.
വത്തിക്കാനിൽ നൊബേൽ സമാധാന പുരസ്കാര ജേതാക്കളുൾപ്പടെയുള്ളവർ പങ്കെടുത്ത ദ്വിദിന മാനവസാഹോദര്യ അന്താരാഷ്ട്ര സമ്മേളനത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“നമ്മൾ പക്ഷികളെപ്പോലെ പറക്കാനും മത്സ്യങ്ങളെപ്പോലെ നീന്താനും പഠിച്ചു. എന്നാൽ സഹോദരങ്ങളെപ്പോലെ ഒരുമിച്ചുജീവിക്കുകയെന്ന ലളിതകല പഠിച്ചിട്ടില്ല’ എന്ന മാർട്ടിൻ ലൂഥർ കിംഗിന്റെ വാക്കുകൾ അനുസ്മരിച്ച പാപ്പ, ഈ കല അഭ്യസിക്കണമെങ്കിൽ അതിനുവേണ്ട മൗലികഭാവം അനുകമ്പയാണെന്ന് ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group