കൊച്ചി : കാലവര്‍ഷം ദുര്‍ബലമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.
ചിങ്ങത്തില് ഇത്രയും ചൂട് അനുഭവപ്പെടുന്നത് സമീപകാലത്ത് ഇതാദ്യമാണ്. ഇക്കുറി കര്‍ക്കടകത്തില്‍ മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് ചൂട് കൂടിത്തുടങ്ങിയിരുന്നു.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് സാധാരണയെക്കാള്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്. ഇതാദ്യമാണ് കാലവര്‍ഷ സീസണില്‍ ചൂടു കൂടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നത്. രാവിലെ മഞ്ഞും ഉണ്ടാകും. കേരളത്തില്‍ മിക്കയിടത്തും 35 ഡിഗ്രി സെല്ഷസിനും 38 നും ഇടയിലാണ് ചൂട് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഏതാണ്ട് വരണ്ട കാലാവസ്ഥയായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ ലഭിച്ചിരുന്ന ഒറ്റപ്പെട്ട മഴയും ഇനി ഇല്ലാതാകും. ഈ മാസം അവസാനം വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. അതേസമയം പകല്‍ സമയത്ത് ചൂട് ഉയരുന്നതിനൊപ്പം രാത്രി താപനിലയും കൂടുന്നുണ്ട്.
എല്‍നിനോ പ്രതിഭാസം കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സജീവമാകുന്നതാണ് മഴ കുറയാന്‍ ഇടയാക്കുന്നതെന്നാണ് നിരീക്ഷണം.
വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന തുലാവര്‍ഷം ലഭിക്കുമെങ്കിലും കേരളത്തിലെ മഴക്കുറവ് പരിഹരിക്കാന്‍ പര്യാപ്തമാകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group