നഗ്നമായ ക്രമസമാധാന ലംഘനമാണ് മദർ തെരേസ സ്‌കൂളിനു നേരേയുണ്ടായത് : മാർ പ്രിൻസ് പാണേങ്ങാടൻ

തെലുങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ലക്സെട്ടിപേട്ട് മദർ തെരേസ സ്‌കൂളിനു നേരേയുണ്ടായ അതിക്രമo നഗ്നമായ ക്രമസമാധാന ലംഘനമാണെന്ന് അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ.

ഹനുമാൻ വ്രതക്കാരായ കുട്ടികൾ യൂണിഫോമിനു പകരം കാവി വസ്ത്രം ധരിക്കുന്നതിൽ മാതാപിതാക്കളുടെ അനുമതി വേണമെന്നാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്. ഇതിനെ ദുർവ്യാഖ്യാനിച്ചാണ് ചിലർ പ്രശ്‌നങ്ങളുണ്ടാക്കിയത്.

തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് സ്‌കൂളിൽ അതിക്രമിച്ചു കയറിയവർ വിശുദ്ധ മദർ തെരേസയുടെ രൂപം തകർക്കുകയും സ്‌കൂളിൽ സംഘർഷമുണ്ടാക്കുകയും ചെയ്തു. മാനേജർ ഫാ. ജയ്മോൻ ജോസഫിനെ കൈയേറ്റം ചെയ്ത് ബലമായി തിലകം ചാർത്തി കാവി ഷാൾ പുതപ്പിച്ചു. മനുഷ്യത്വത്തിന്റെയും മതസ്വാതന്ത്യത്തിൻ്റെയും നഗ്നമായ ലംഘനമാണ് ഉണ്ടായത്. അതിനാൽ ഇക്കാര്യത്തിൽ ഗൗരവതരമായ നടപടികൾ ഉണ്ടാകണമെന്നും ബിഷപ്പ് പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group