നി​​​​​ങ്ങ​​​​​ളെ​​​​​ത്ത​​​​​ന്നെ ക​​​​​ഴു​​​​​കി വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​വി​​​​​ൻ— നോമ്പുകാല ചിന്തകൾ..

നി​​​​​ങ്ങ​​​​​ളെ​​​​​ത്ത​​​​​ന്നെ ക​​​​​ഴു​​​​​കി വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​വി​​​​​ൻ. നി​​​​​ങ്ങ​​​​​ളു​​​​​ടെ ദു​​​​​ഷ്ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​ന്‍റെ സ​​​​​ന്നി​​​​​ധി​​​​​യി​​​​​ൽ​​​​നി​​​​​ന്നു നീ​​​​​ക്കി​​​​​ക്ക​​​​​ള​​​​​യു​​​​​വി​​​​​ൻ. നി​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​വി​​​​​ൻ, ന​​​​​ന്മ​​ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​വാ​​​​​ൻ ശീ​​​​​ലി​​​​​ക്കു​​​​​വി​​​​​ൻ’ (​​​​ഏ​​​​​ശ 1,16).

പാ​​​​​പ​​​​​മോ​​​​​ച​​​​​ന​​​​​വും ആ​​​​​ത്മ​​​​​വി​​​​​ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​വും തേ​​​​​ടു​​​​​ന്ന കാ​​​​​ല​​​​​മാ​​​​​ണ് നോ​​​​​ന്പു​​​​​കാ​​​​​ലം. അ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണ് തീ​​​​​ർ​​​​​ഥാ​​​​ട​​​​​ന​​​​​വും തീ​​​​​ർ​​​​​ഥ​​​​​സ്നാ​​​​​ന​​​​​വും. യോ​​​​​ഹ​​​​​ന്നാ​​​​​ന്‍റെ വാ​​​​​ക്കു​​​​​കേ​​​​​ട്ടു ഭ​​​​​യ​​​​​ന്ന ജ​​​​​നം ആ​​​​​സ​​​​​ന്ന​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ശി​​​​​ക്ഷാ​​​​​വി​​​​​ധി​​​​​യി​​​​​ൽ​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​നേ​​​​​ടാ​​​​​നാ​​​​​യി ജോ​​​​​ർ​​​​​ദാ​​​​​നി​​​​​ൽ, സ്നാ​​​​​പ​​​​​ക​​​​​ന്‍റെ അ​​​​​ടു​​​​​ത്തു​​​​​വ​​​​​ന്നു ന​​​​​ദി​​​​​യി​​​​​ൽ മു​​​​​ങ്ങി​​​​​യ​​​​​ത് ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. അ​​​​​തു​​​​​പോ​​​​​ലെ മി​​​​​ക്ക​​​​​വാ​​​​​റും എ​​​​​ല്ലാ മ​​​​​ത​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മു​​​​​ണ്ട് വി​​​​​ശു​​​​​ദ്ധ ന​​​​​ദി​​​​ക​​​​​ളും പാ​​​​​പ​​​​​മോ​​​​​ച​​​​​നം തേ​​​​​ടി​​​​​യു​​​​​ള്ള മു​​​​​ങ്ങ​​​​​ലും കു​​​​​ളി​​​​​യു​​​​മെ​​​​​ല്ലാം.

ഇ​​​​​തി​​​​​നു​​​​പു​​​​​റ​​​​​മേ, പ​​​​​ല​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ക്ഷാ​​​​​ള​​​​​ന​​​​​ങ്ങ​​​​​ൾ പാ​​​​​പ​​​​​മോ​​​​​ച​​​​​ന​​​​​ത്തി​​​​​നാ​​​​​യി ബൈ​​​​​ബി​​​​​ളി​​​​​ൽ​​​​​ത​​​​​ന്നെ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും ലേ​​​​​വ്യ​​​​​രു​​​​​ടെ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​ആ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളൊ​​​​​ന്നും ആ​​​​​ത്മാ​​​​​വി​​​​​നേ​​​​​റ്റ മു​​​​​റി​​​​​വു​​​​​ണ​​​​​ക്കാ​​​​​നോ ക​​​​​ഴു​​​​​കി ശു​​​​​ദ്ധ​​​​​മാ​​​​​ക്കാ​​​​​നോ ക​​​​​ഴി​​​​​യി​​​​​ല്ല എ​​​​​ന്നു ​പ്ര​​​​​വാ​​​​​ച​​​​​ക​​​​​ൻ ത​​​​​റ​​​​​പ്പി​​​​​ച്ചു പ​​​​​റ​​​​​യു​​​​​ന്നു. ബാ​​​​​ഹ്യ​​​​​മാ​​​​​യ ക്ഷാ​​​​​ള​​​​​നം കൊ​​​​​ണ്ട് പു​​​​​റം ശു​​​​​ദ്ധ​​​​​മാ​​​​​ക്കാം. എ​​​​​ന്നാ​​​​​ൽ ഹൃ​​​​​ദ​​​​​യം ശു​​​​​ദ്ധ​​​​​മാ​​​​​ക്കാ​​​​​ൻ അ​​​​​തു​​​​​പോ​​​​​രാ. അ​​​​​തി​​​​​നു വേ​​​​​ണ്ട​​​​​ത് സ​​​​​മൂ​​​​​ല​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​ ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ്.

‘വ​​​​​രു​​​​​വി​​​​​ൻ ന​​​​​മു​​​​​ക്ക് ര​​​​​മ്യ​​​​​ത​​​​​പ്പെ​​​​​ടാം’ ​​​എ​​​​​ന്ന ആ​​​​​ഹ്വാ​​​​​ന​​​​​ത്തോ​​​​​ടെ പ്ര​​​​​വാ​​​​​ച​​​​​ക​​​​​ൻ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് സ​​​​​മൂ​​​​​ല​​​​​മാ​​​​​യൊ​​​​​രു ജീ​​​​​വി​​​​​ത ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ചി​​​​​ത്ര​​​​​മാ​​​​​ണ്.

‘നീ​​​​​തി അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​വി​​​​​ൻ. മ​​​​​ർ​​​​​ദ​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​വി​​​​​ൻ. അ​​​​​നാ​​​​​ഥ​​​​​രോ​​​​​ടു നീ​​​​​തി ചെ​​​​​യ്യു​​​​​വി​​​​​ൻ. വി​​​​​ധ​​​​​വ​​​​​ക​​​​​ൾ​​​​​ക്കു​​​​വേ​​​​​ണ്ടി വാ​​​​​ദി​​​​​ക്കു​​​​​വി​​​​​ൻ’ (​​​​ഏ​​​​​ശ 1,17). അ​​​​​നു​​​​​ദി​​​​​ന ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ, മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ പ​​​​​ര​​​​​സ്പ​​​​​ര​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ളി​​​​​ൽ, സ​​​​​മൂ​​​​​ല​​​​​മാ​​​​​യൊ​​​​​രു പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നമുണ്ടാ​​​​​ക​​​​​ണം. അ​​​​​തി​​​​​ൽ ഏ​​​​​റ്റവും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ് നീ​​​​​തി​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണം.

എ​​​​​ന്താ​​​​​ണു നീ​​​​​തി എ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന് റോ​​​​​മാ​​​​​ക്കാ​​​​​ർ ന​​​​​ല്കി​​​​​യ നീ​​​​​തി​​​​​യു​​​​​ടെ നി​​​​​ർ​​​​​വ​​​​​ച​​നം വ്യ​​​​​ക്ത​​​​​മാ​​​​​യൊ​​​​​രു​​​​​ത്ത​​​​​രം ന​​​​​ൽ​​​​​കു​​​​​ന്നു; ‘ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​ർ​​​​​ക്കും അ​​​​​ർ​​​​​ഹ​​​​​മാ​​​​​യ​​​​​ത് കൊ​​​​​ടു​​​​​ക്കു​​​​​ക’. ഇ​​​​​വി​​​​​ടെ മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ച​​​​​തു​​​​​ർ​​​​​വി​​​​​ധ ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം. മ​​​​​നു​​​​​ഷ്യ​​​​​ന് ദൈ​​​​​വ​​​​​ത്തോ​​​​​ടും പ്ര​​​​​പ​​​​​ഞ്ച​​​​​ത്തോ​​​​​ടും സ​​​​​ഹ​​​​​ജീ​​​​​വി​​​​​ക​​​​​ളോ​​​​​ടും ത​​​​​ന്നോ​​​​​ടു​​​​​ത​​​​​ന്നെ​​​​​യു​​​​​മു​​​​​ള്ള ബ​​​​​ന്ധ​​​​​ങ്ങ​​​​​ളി​​​​​ൽ നീ​​​​​തി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്ക​​​​​ണം.

സ​​​​​ഹ​​​​​ജീ​​​​​വി​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള ബ​​​​​ന്ധ​​​​​ത്തി​​​​​ൽ ‘അ​​​​​നാ​​​​​ഥ​​​​​രും വി​​​​​ധ​​​​​വ​​​​​ക​​​​​ളും’ എ​​​​​ന്ന പ്ര​​​​​തീ​​​​​ക​​​​​ത്തി​​​​​ലൂ​​​​​ടെ എ​​​​​ടു​​​​​ത്തു​​​​​കാ​​​​​ട്ടു​​​​​ന്ന ഒ​​​​​രു ഗ​​​​​ണം പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നു. അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ, അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ, അ​​​​​ധഃ​​​​​കൃ​​​​​ത​​​​​ർ, മ​​​​​ർ​​​​​ദി​​​​​ത​​​​​ർ, ചൂ​​​​​ഷി​​​​​ത​​​​​ർ എ​​​​​ന്നെ​​​​​ല്ലാം വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​യി​​​​​രി​​​​​ക്ക​​​​​ണം നീ​​​​​തി​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണം. അ​​​​​പ്ര​​​​​കാ​​​​​ര​​​​​മൊ​​​​​രു പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നും ജീ​​​​​വി​​​​​ത​​​​​ശൈ​​​​​ലി​​​​​ക്കും നോ​​​​​ന്പു​​​​​കാ​​​​​ലം പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്നു.

കടപ്പാട് : ഫാ. ​മൈ​ക്കി​ൾ കാ​രി​മ​റ്റം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group