വാഷിംഗ്ടൺ ഡിസി :ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ ശബ്ദമാകുവാൻ മാർച്ച് ഫോർ മാർട്ടിയേഴ്‌സിന് ഒരുങ്ങി വാഷിംഗ്ടൺ.നാളെ( സെപ്റ്റംബർ 25 ) നടക്കുന്ന റാലിയിൽ ആയിരങ്ങൾ അണിചേരും.തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്‌സി’ന് ആദ്യമായി വേദിയാകുന്നതും ഇത്തവണത്തെ സവിശേഷതയാണ്. നാഷണൽ മാളിൽനിന്ന് ആരംഭിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്‌സ്’ വൈറ്റ്ഹൗസ് പിന്നിട്ട് ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ എത്തിച്ചേരും. തുടർന്ന്, മതപീഡനത്തിനിരയായ ക്രൈസ്തവരുടെയും അവർക്കുവേണ്ടി ശബ്ദിച്ചവരുടെയും സാക്ഷ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ‘നൈറ്റ് ഫോർ ദ മാർട്ടിയേഴ്‌സ്’ പ്രോഗ്രാമോടെയാണ് മാർച്ചിന് സമാപനമാകുക.ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് റാലിയുടെ പ്രധാന ലക്ഷ്യo.ദ കാത്തലിക് കണക്റ്റ് ഫൗണ്ടേഷൻ, ഓപ്പൺഡോഴ്‌സ് യു.എസ്.എ, ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്, ലിബർട്ടി സർവകലാശാലയിലെ ഫ്രീഡം സെന്റർ, സ്റ്റുഡന്റ്‌സ് ഫോർ ലൈഫ് തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയാണ് ഈ വർഷം ഫോർ ദ മാർട്ടിയേഴ്‌സി’ റാലി സംഘടിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group