സംസ്ഥാനത്ത് മഴയിൽ ഉണ്ടായ കുറവു മൂലം സാധാരണമായ വിധം ചൂടു വർദ്ധിച്ച സാഹചര്യത്തിൽ പ്രധാന നദികളിലെ ജലനിരപ്പ് ആശങ്കാജനകമാം വിധം താഴുന്നതായി കേന്ദ്ര ജലകമ്മിഷൻ. പമ്പാനദിയിലെ മാലക്കര സ്റ്റേഷനിൽ കരയോടു ചേർന്നു നിൽക്കുന്ന ജലമാപിനിയിൽ ഈ സീസണിൽ ഇതാദ്യമായി ജലനിരപ്പ് കഴിഞ്ഞ ദിവസം പൂജ്യത്തിനും താഴേക്കു പോയി. സ്കെയിലിൽ രേഖപ്പെടുത്തിയ ജലനിരപ്പ് മൈനസ് –0.08 സെന്റീമീറ്റർ. ഇന്നലെ ഇത് അൽപം മെച്ചപ്പെട്ടെങ്കിലും പൂജ്യത്തിൽ തുടരുകയാണ്. സ്ഥിതി തുടർന്നാൽ പല ജലവിതരണ പദ്ധതികളുടെയും ടാങ്കിലേക്കുള്ള വെള്ളത്തിന്റെ വലിച്ചെടുക്കൽ കുറയാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. നദിയുടെ അടിത്തട്ടും ജലനിരപ്പും ക്രമാതീതമായി താഴുന്നത് കടൽ നിരപ്പിൽ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുവരവിനു പ്രേരകമാവും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group