വിഴിഞ്ഞം അദാനി തുറമുഖ കവാടത്തിലേക്ക് ഇന്നലെ നടന്ന മത്സ്യത്തൊഴിലാളികളുടെ ബഹുജന മാർച്ചിൽ അണിനിരന്നതു പതിനായിരങ്ങൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. അതിജീനവത്തിനായി വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു പിന്തുണയുമായി കഴിഞ്ഞ 14ന് മൂലമ്പിള്ളിയിൽ നിന്ന് ആരംഭിച്ച ജനബോധന യാത്രയുടെ സമാപന സമ്മേളനമാണ് ഇന്നലെ വിഴിഞ്ഞം സമരപ്പന്തലിൽ നടന്നത്.
ആറ്റിങ്ങൽ മുതൽ കോവളം വരെ 10 സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ജനബോധന യാത്ര വിഴിഞ്ഞത്ത് എത്തിച്ചേർന്നത്.
വിഴിഞ്ഞത്തുനിന്നു സമരപ്പന്തലിലേക്കുള്ള റാലി ആർച്ച്ബിഷപ് എമരിറ്റസ് ഡോ.എം. സൂസപാക്യം ഫ്ളാഗ് ഓഫ് ചെയ്തു. വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിൽ നടത്തിയ സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേര സ്വാഗതം ആശംസിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ അധ്യക്ഷനായിരുന്നു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്, ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, വടക്കേ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകൻ പ്രഫ. നിഹാർ ഭട്ടാചാര്യ, തന്പാൻ തോമസ്, ജോണ് പെരുവന്താനം, സി.ആർ. നീലകണ്ഠൻ, തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, അഡ്വ. ഷെറി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. റവ.ഡോ. ലോറൻസ് കുലാസ് നന്ദി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group