ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വയനാട് ദുരിതബാധിതർ .

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങൾ ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ.

സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും ദുരിതബാധിതർ പറയുന്നു.

ആദ്യം വീടെടുത്ത് തരാമെന്നായിരുന്നു വാഗ്ദാനം, പിന്നീട് നമ്മൾ തന്നെ വീട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീട് കിട്ടാനില്ല. അതോടെ മകളുടെ വീട്ടിലേക്ക് മാറേണ്ട സ്ഥിതിയായി. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്നും മുണ്ടക്കൈ സ്വദേശിയായ വീട്ടമ്മ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group