“ഞങ്ങളെ എത്രയും വേഗം മോചിപ്പിച്ചില്ലെങ്കിൽ മരണപ്പെടാം’ – കാമറൂണിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികരുടെ വീഡിയോ സന്ദേശo.
കാമറൂണിലെ മാംഫെ രൂപതയിൽ നിന്ന് കഴിഞ്ഞ മാസമാണ് അഞ്ച് കത്തോലിക്കാ വൈദികരെയും ഒരു സന്യാസിനിയും മറ്റ് മൂന്നു പേരേയും തട്ടിക്കൊണ്ടു പോയത്.
ഇവർ തങ്ങളുടെ മോചനത്തിനായി അഭ്യർത്ഥിക്കുന്ന വീഡിയോ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.സെപ്തംബർ 16-നായിരുന്നു കാമറൂണിലെ മാംഫ രൂപതയിലെ സെന്റ് മേരീസ് കാത്തലിക് എൻചാങ് ഇടവകയിൽ അജ്ഞാതരായ ആയുധധാരികൾ ആക്രമണം നടത്തിയത്. ഒമ്പതു പേരെ തട്ടിക്കൊണ്ടു പോകുകയും ഇടവക ദൈവാലയം ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ കത്തിക്കുകയും ചെയ്തു.
ഫാ. ഏലിയാസ് ഒകോറി, ഫാ. ബർണബാസ് ആഷു, ഫാ. കൊർണേലിയസ് ജിങ്വ, ഫാ. ജോബ് ഫ്രാൻസിസ് ബോബെഗു, ഫാ. ഇമ്മാനുവൽ അസബ, സിസ്റ്റർ ജസീന്ത സി. ഉദേഘ, എൻകെം പാട്രിക് ഒസാങ് (അസിസ്റ്റന്റ് കാറ്റക്കിസ്റ്റ് ), ബ്ലാഞ്ചെ ബ്രൈറ്റ്, എംമെ എന്നിവരെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group