ദൈവവചനത്തിലൂടെ നാം രൂപാന്തരപ്പെടുക: ഫ്രാൻസിസ് മാർപാപ്പാ..

ദൈവവചനത്തിൽ അധിഷ്ഠിതമായി നമ്മുടെ ജീവിതം രൂപാന്തരപ്പെടുത്തുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദൈവവചനത്തിന്റെ ഞായറാഴ്ച ആചരണത്തിന്റെ ഭാഗമായി വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാർപാപ്പാ

ദൈവം നൽകുന്ന സന്തോഷം കൊണ്ട് പ്രചോദിതരാകാനും രൂപാന്തരപ്പെടാനും എല്ലാ ദിവസവും സുവിശേഷം വായിക്കാനും പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

യേശുവിന്റെ വാക്കുകൾ ജനങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്തിയെന്നും വചനം ശ്രവിച്ചവരിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചുവെന്നും പാപ്പാ വിവരിച്ചു.

സുവിശേഷം പഠിപ്പിക്കുന്നവരെയും പ്രഘോഷിക്കുന്നവരെയും അഭിനന്ദിച്ച മാർപാപ്പ ഈ ശുശ്രൂഷ നിർവഹിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group