ഞങ്ങൾ തികച്ചും സൗഭാഗ്യമുള്ളവരാണ്..

    അറുപത്തഞ്ചാം സങ്കീർത്തനം സൗഭാഗ്യത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്, “അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങുതന്നെ തിരഞ്ഞെടുത്തുകൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍;
    (സങ്കീ. 65 : 4)

    മഡഗാസ്ക്കറിലെ ദേശീയ ഗാനത്തിലെ മനോഹരമായൊരു വാക്കാണ് “ഞങ്ങൾ തികച്ചും സൗഭാഗ്യമുള്ളവരാണ്” എന്നത്.

    നമ്മുടെ നേഴ്സറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിലെ കുഞ്ഞുവായാടിയാണ് “തൊണിയ”.

    അവരോട് സ്കൂളിൽ പഠിച്ച ഒരു പാട്ടു് പാടുവാൻ ആവശ്യപ്പെട്ടപ്പോൾ അവർ പാടിയത് ദേശീയ ഗാനമാണ്. അതിലെ “ഞങ്ങൾ തികച്ചും സൗഭാഗ്യമുള്ളവരാണ്” എന്ന വരി കുഞ്ഞു”തൊണിയ” ആവർത്തിച്ചു തൻ്റെ കൂട്ടുകാരോടും പറഞ്ഞു കൊണ്ടിരുന്നു ”

    എന്തുകൊണ്ടാണ് ഇത്ര സൗഭാഗ്യം എന്നു ചോദിച്ചപ്പോൾ അതു സ്കൂളിൽ പഠിക്കാൻ സാധിച്ചതിലും അച്ചൻ്റെ കൂടെ ആകാൻ കഴിഞ്ഞതിലുമാണത്രെ!
    തൻ്റെ കുഞ്ഞു പ്രായത്തിൽ പോലും അവൾ എന്നെ എടുത്തു പൊക്കിയതുപോലെ

    ഇതു തന്നെയാണ് സങ്കീർത്തകനും ചെയ്തത്. അവിടുത്തെ അങ്കണത്തിൽ തന്നോടുകൂടെ ആയിരിക്കുവാൻ താഴെയിറങ്ങി വന്നു നമ്മെ കൂട്ടിക്കൊണ്ടു വന്ന തമ്പുരാനോടുള്ള നന്ദി.
    എന്തുമാത്രം അനുഗ്രഹങ്ങൾ ലഭിച്ചാലും നാം പലരും സൗഭാഗ്യമില്ലാത്തവർ ആകുന്നത് നന്ദിയില്ലാത്ത ഒരു ഹൃദയത്തിൻ്റെ ഉടമകൾ ആകുന്നതുകൊണ്ടാകാം.

    നന്ദി ഹൃദയത്തിൽ നിറയണമെങ്കിൽ നമുക്കു കിട്ടാത്ത കാര്യങ്ങളെക്കാൾ കിട്ടിയതിനെക്കുറിച്ച് നാം ചിന്തിക്കണം, ധ്യാനിക്കണം..
    ഇത്തരം നന്ദി നിറഞ്ഞ സാക്ഷ്യമാകണം തമ്പുരാന് വേണ്ടി മറ്റുള്ളവരോടു് നാം പറയേണ്ടതും.

    മിഷണറി മാസമായ ഒക്ടോബറിൽ തിരുസ്സഭ നമ്മോടു് പറയുന്നത് ഇതു തന്നെയാണ്,
    നാം അറിഞ്ഞതിന്, നമുക്കു ലഭിച്ചതിന് സാക്ഷികളാകാൻ…

    അകലങ്ങളിൽ പോകാൻ സാധിച്ചില്ലെങ്കിലും അയക്കപ്പെട്ടവരാകാൻ. …

    മഡഗാസ്ക്കറിൽ നിന്നും Fr Johnson Thaliyath CMI


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group