അമ്മയെയും കുടുംബാംഗങ്ങളെയും വിശ്വാസജീവിതത്തിലേക്ക് നയിച്ച മകനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്ന കൗമാരക്കാരന്റെ ജീവിത വിശുദ്ധി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ അമ്മ അന്റോണിയോ സൽസാനോയുടെ മാനസാന്തരം! ഒരുപക്ഷേ, ഇതുതന്നെയാകും കാർലോ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതവും!
15 വയസുവരെ മാത്രം നീണ്ട ജീവിതംകൊണ്ട്, ഇന്നും അനേകരെ ക്രിസ്തുവിന് നേടിക്കൊടുക്കുന്ന കാർലോ അക്യുറ്റിസ് ഒരുപക്ഷേ, ആദ്യം ക്രിസ്തുവിലേക്ക് നയിച്ചത് തന്റെ അമ്മയെ തന്നെയാകും. അതിന് തെളിവാണ്, അമ്മയായ സൽസാനയുടെ സാക്ഷ്യം. മകന്റെ വിശ്വാസവും അവൻ പകർന്ന ദിവ്യകാരുണ്യ ഭക്തിയുമാണ് തന്റെ ജീവിതത്തിലെ വിശ്വാസവളർച്ചയ്ക്ക് കാരണമായതെന്ന് തുറന്നു പറയുന്നതിൽ അതീവ സന്തോഷവതിയാണ് അന്റോണിയോ സൽസാനോ.
കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു എങ്കിലും വിശ്വാസജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നില്ല സൽസാനോ. വിരളമായിമാത്രം വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്ന അവർ കാർലോയുടെ ജനനത്തിനുശേഷമാണ് വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ ആരംഭിച്ചത്. അതിന് പ്രചോദനമായത് കാർലോതന്നെയായിരുന്നു. ‘ദിവ്യകാരുണ്യമായിരുന്നു കാർലോയുടെ വിശുദ്ധിയുടെ ഉറവിടം. സ്വർഗത്തിലേക്കുള്ള തന്റെ ഹൈവേ എന്നാണ് പരിശുദ്ധ കുർബാനയെ കാർലോ വിശേഷിപ്പിച്ചിരുന്നത്,’ സൽസാനോ തുടർന്നു:
‘ഏഴാം വയസിൽ ദിവ്യകാരുണ്യം സ്വീകരിച്ചശേഷം ഒരിക്കൽപോലും, കുടുംബവുമൊത്തുള്ള യാത്രയിലാണെങ്കിലും വിശുദ്ധ കുർബാന മുടക്കിയിട്ടില്ല കാർലോ. അവന്റെ വിശ്വാസജീവിതം തന്നെ സ്വാധീനിക്കുംമുമ്പ് മാമ്മോദീസയ്ക്കും സൈ്ഥര്യലേപനത്തിനും വിവാഹത്തിനു മാത്രമേ ഞാൻ ദൈവാലയത്തിൽ പോയിട്ടുള്ളൂ.വളരെ ചെറുപ്പത്തിൽ തന്നെ അസാധാരണമായ ബുദ്ധിസാമർത്ഥ്യവും തീക്ഷ്ണമായ ക്രിസ്തുസ്‌നേഹവും പ്രകടിപ്പിച്ച കാർലോ തന്റെ അമ്മയോട് വിശ്വാസസംബന്ധമായ ചോദ്യങ്ങൾ ചോദിക്കുക പതിവായിരുന്നു. മകന്റെ ഈ ചോദ്യങ്ങളാണ് തന്നെ ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയാനും സഭയുമായി അടുക്കാനും പ്രേരിപ്പിച്ചതെന്ന് സൽസാനോ സാക്ഷ്യപ്പെടുത്തുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group