കാർലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തൻ കാരണമായ അത്ഭുതത്തെ കുറിച്ച് അറിയാം..

കാർലോ അക്യുറ്റിസ് എന്ന കൗമാരപ്രായക്കാരൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടാൻ കാരണമായത് വൈദ്യശാസ്ത്രത്തിനു പോലും വിശദീകരിക്കാനാകാത്ത ഒരു അത്ഭുതമാണ്.ബ്രസീലിലെ ‘വിയന്ന ഫാമിലി’യിലെ മാത്യുസ് വയന്ന എന്ന കുഞ്ഞ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതാണ് എന്നാൽ മാത്യുസിന് ഇപ്പോൾ പ്രായം 10 വയസ് പ്രായമുണ്ട്, 2013ൽ മാത്യൂസിന് മൂന്ന് വയസ് പ്രായമുള്ളപ്പോൾ കാർലോയുടെ മധ്യസ്ഥത്താൽ ലഭിച്ച അത്ഭുതമാണ് കാർലോയെ വാഴ്ത്തപ്പെട്ടരുടെ നിരയിലേക്ക് ഉയർത്താൻ വത്തിക്കാൻ സ്ഥിരീകരിച്ച അത്ഭുതം. ജനതകപരവും ഗുരുതരവുമായ ‘അന്യുലർ പാൻക്രിയാസ്’ എന്ന ഉദരരോഗത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മാത്യൂസ് ഇപ്പോൾ പൂർണ ആരോഗ്യവാനാണ് .

ദൈവദാസൻ, ധന്യൻ, വാഴ്ത്തപ്പെട്ടവൻ, വിശുദ്ധൻ എന്നിവയാണ് നാമകരണ നടപടികളുടെ നാലു ഘട്ടങ്ങൾ. ഇതിൽ അൾത്താര വണക്കത്തിന് അർഹതനേടുന്ന വാഴ്ത്തപ്പെട്ട പദവിയും നാമകരണത്തിന്റെ അവസാന ഘട്ടമായ വിശുദ്ധാരാമ പ്രവേശനവും സാധ്യമാകാൻ, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത രണ്ട് രോഗസൗഖ്യങ്ങൾ സ്ഥിരീകരിക്കണം. അതിലൊന്നാണ്, ബ്രസീലിലെ കാമ്പോ ഗ്രാൻഡേയിൽനിന്ന് റിപ്പോർട്ട് ചെയ്ത മാത്യുസിന്റെ രോഗസൗഖ്യം. തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഉപകരണമാക്കപ്പെട്ട കാർലോ അക്യുറ്റിസിന്റെ വാഴ്ത്തപ്പെട്ടപദവി പ്രഖ്യാപനം ഒരു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മാത്യൂസിന്റെ അമ്മ ലുസിയാന വയന്നയും കുടുംബാംഗങ്ങളും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group