ഡിജിറ്റൽ സാങ്കേതിക വിദ്യയും നിർമ്മിത ബുദ്ധിയും പകരുന്ന സാങ്കല്പിക ലോകത്തിൽ നാം ഒറ്റപ്പെട്ടു പോകരുതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.
ഡിജിറ്റൽ സാങ്കേതിക വിദ്യയും നിർമ്മിത ബുദ്ധിയും (AI) നമ്മെ പരസ്പരം അടുപ്പിക്കുന്നുണ്ടെങ്കിലും അപകടകരമായ രീതിയിൽ അവ നമ്മെ ഒറ്റപ്പെടുത്തലിലേക്ക് നയിക്കുമെന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു.
സിംഗപ്പൂർ സന്ദർശനത്തിലെ രണ്ടാം ദിനത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്.
പാപ്പായുടെ ഏഷ്യ – ഓഷ്യാനിയ സന്ദർശനത്തിൻ്റെ അവസാനഘട്ടം ഇന്നലെ സിംഗപ്പൂരിൽ ആരംഭിച്ചിരുന്നു. പ്രാദേശിക സമയം രാവിലെ 9.06-ന് സിംഗപ്പൂർ പാർലമെന്റിലെത്തിയ ഫ്രാൻസിസ് പാപ്പയെ രാജ്യത്തിന്റെ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം സ്വീകരിച്ചു. വിവിധ അധികാരികളെ അഭിവാദ്യം ചെയ്തശേഷം, പരിശുദ്ധ പിതാവ് ബഹുമാന പുസ്തകത്തിൽ ഒപ്പുവച്ചു. പുസ്തകത്തിൽ പാപ്പ നൽകിയ സന്ദേശം ഇപ്രകാരമായിരുന്നു: “മൂന്ന് ജ്ഞാനികളെ നയിച്ച നക്ഷത്രം പോലെ, പ്രത്യാശ പകരാൻ കഴിവുള്ള ഒരു ഐക്യസമൂഹം കെട്ടിപ്പടുക്കുന്നതിന് ജ്ഞാനത്തിന്റെ വെളിച്ചം എപ്പോഴും സിംഗപ്പൂരിനെ നയിക്കട്ടെ.”
സ്വാഗതചടങ്ങിനു ശേഷം അദ്ദേഹം സിംഗപ്പൂർ പ്രസിഡന്റുമായും രാജ്യത്തിന്റെ പ്രധാനമന്ത്രി ലോറൻസ് വോങ് ഷൻ സായ്യുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കൾച്ചറൽ സെന്റർ തിയേറ്ററിലേക്കു പോയ പരിശുദ്ധ പിതാവ് അവിടെ രാവിലെ 10.30-ന് എത്തിച്ചേരുകയും രാജ്യത്തെ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്രസേന എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group