പ്രകൃതിയോടുള്ള ഉത്തരവാദിത്വം നാം അവഗണിക്കരുത്

പരിസ്ഥിതിയോട് എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും അത് അവഗണിക്കുന്നത് പ്രകൃതിയുടെ തന്നെ ഘടനയിൽ അന്തർലീനമായിരിക്കുന്ന സന്ദേശത്തോടുള്ള അനാദരവാണെന്നും പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക സംഘം അഭിപ്രായപ്പെട്ടു.

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ മനുഷ്യാവകാശ സമിതിയുടെ നാല്പത്തിയൊമ്പതാമത്തെ യോഗത്തിൽ ഭക്ഷ്യാവകാശത്തെയും നരകുലം മുഴുവനും വേണ്ടിയുള്ള വിത്തു സംവിധാനങ്ങളുടെ കാര്യസ്ഥർ എന്ന നിലയിൽ കർഷകരുടെയും തദ്ദേശീയ ജനങ്ങളുടെയും പങ്കിനെയും കുറിച്ച് നല്കിയ പ്രസ്താവനയിലാണ്, ജനീവയിൽ ഐക്യരാഷ്ട്രസഭയുടെയും ഇതര അന്താരാഷ്ട്ര സംഘടനകളുടെയും കാര്യാലയങ്ങളിലെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യസംഘം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group