സമാധാനത്തിനായി നാം പ്രാർത്ഥിക്കണം : ഫ്രാൻസിസ് മാർപാപ്പാ

ലോകസമാധാനത്തിനായി എല്ലാവരുടെയും പ്രാർത്ഥനകളും, സഹകരണങ്ങളും വീണ്ടും അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന പൊതുകൂടിക്കാഴ്ചാ വേളയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.

യുദ്ധം മനുഷ്യത്വത്തിന് നേരെയുള്ള നിഷേധമാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

സമാധാനത്തിനും, സംഘട്ടനങ്ങൾ അവസാനിക്കുന്നതിനും, ആയുധങ്ങൾ തടയുന്നതിനും, യുദ്ധകലുഷിതമായ സാഹചര്യങ്ങളിൽ വസിക്കുന്നവരെ സഹായിക്കുന്നതിനും ഒരിക്കലും മടുപ്പു തോന്നരുതെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും മാർപാപ്പാ പറഞ്ഞു.

പീഡിതരായ ഉക്രൈൻ ജനതയെയും, മധ്യപൂർവ്വേഷ്യയിലെ ജനതയെയും, പാലസ്തീൻ, ഇസ്രായേൽ ജനതയെയും പേരെടുത്തു പാപ്പാ പരാമർശിച്ചു. ഈ സ്ഥലങ്ങളിൽ നിന്നും എത്തുന്ന വേദനാജനകമായ വാർത്തകൾ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുവെന്നു പാപ്പാ കൂട്ടിച്ചേർത്തു.

“എല്ലാവരോടും, പ്രത്യേകിച്ച് രാഷ്ട്രീയ ഉത്തരവാദിത്തമുള്ളവരോട്, യുദ്ധങ്ങൾ അവസാനിപ്പിച്ച് മനുഷ്യജീവനെ സംരക്ഷിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നാം മറക്കരുത്: യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്” മാർപാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group