നാം സന്തോഷവാന്മാരായിരിക്കണമെങ്കിൽ പ്രാർത്ഥിക്കണം : കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ

“നാം സന്തോഷവാനായിരിക്കണമെങ്കിൽ പ്രാർത്ഥിക്കണം. കാരണം, പ്രാർത്ഥന നമ്മെ നേരിട്ട് ദൈവവുമായി ബന്ധിപ്പിക്കുന്നു” കുട്ടികളോട് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.ലോകമൊട്ടാകെയുള്ള കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ സന്ദേശത്തിലാണ് പാപ്പ കുട്ടികളോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുന്നത്.

“നമുക്ക് സന്തോഷവാന്മാരായിരിക്കണമെങ്കിൽ പ്രാർത്ഥന ആവ്യശമാണ്. ധാരാളം പ്രാർത്ഥിക്കണം, എല്ലാ ദിവസവും പ്രാർത്ഥിക്കണം. കാരണം, പ്രാർത്ഥന നമ്മെ നേരിട്ട് ദൈവവുമായി ബന്ധിപ്പിക്കുന്നു. പ്രാർത്ഥന നമ്മുടെ ഹൃദയങ്ങളിൽ വെളിച്ചവും ഊഷ്മളതയും നിറയ്ക്കുന്നു. ആത്മവിശ്വാസത്തോടെയും മനഃസമാധാനത്തോടെയും എല്ലാം ചെയ്യാൻ അത് നമ്മെ സഹായിക്കുന്നു” – കുട്ടികളോട് മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m