കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട നടപടികൾ പ്രതീക്ഷിക്കുന്നതായി മാർപാപ്പ

വത്തിക്കാൻ സിറ്റി : കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നടക്കുന്ന കോപ്പ്27 (COP27) ഉച്ചകോടിയിൽ ഉപകാരപ്രദമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് പാപ്പാ.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇതിനെക്കുറിച്ച് എഴുതിയത്.

“ഈജിപ്തിൽ നടക്കുന്ന COP27 കാലാവസ്ഥാ ഉച്ചകോടിയെ അനുസ്മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാരീസ് ഉടമ്പടിയുടെ പശ്ചാത്തലത്തിൽ, അവർ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group