കൊച്ചി :ഏകീകൃത കുർബാനയര്‍പ്പണം സീറോ മലബാര്‍ സഭയില്‍ നടപ്പിലാക്കാന്‍ വേണ്ടി ബ്രദര്‍ മാവുരൂസിന്റെ നേതൃത്വത്തില്‍ അതിരൂപതാ ആസ്ഥാനത്തിനു മുന്നിൽ പാതയോരത്തു നടത്തി വന്ന ഉപവാസ സമരത്തിന്റെ 45-ാം ദിവസം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സാക്ഷാത്കാരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സീറോ മലബാര്‍ സഭയിലെ ലെയ്റ്റി വിത്ത് സിനഡ് പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓശാന ഞായറായ നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും അദ്ദേഹത്തിന്റെ വികാരി ആർച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന്റെയും നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ ശുശ്രൂഷകള്‍ നടക്കുമെന്നത് ശുഭകരമായ തുടക്കമാണെന്നും റെജി ഇളമത, ചെറിയാന് കവലയ്ക്കല്‍, അഡ്വ. മത്തായി മുതിരേന്തി, സേവ്യര്‍ മാടവന എന്നിവര്‍ പറഞ്ഞു.
അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന്റെ ആവശ്യകതയും അതിനു വേണ്ടിയുള്ള ബോധവത്കരണവും ജനങ്ങളിലേക്ക് എത്രയും വേഗം എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group