കൊച്ചി : സിബിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസിനും സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സ്വീകരണം നല്കി.
ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ നേതൃത്വ ശുശ്രൂഷയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ചു സഭയെ നയിക്കാന്‍ സാധിക്കട്ടെയെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസിച്ചു. ഭാരത കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം സാധ്യമാക്കുന്നതില്‍ സിബിസിഐയുടെ പങ്ക് കര്‍ദിനാള്‍ പ്രത്യേകം എടുത്തു പറഞ്ഞു.
സീറോ മലബാര്‍ കൂരിയ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യുഹാനോൻ മാര്‍ തെയഡോഷ്യസ്, റിട്ട. ജസ്റ്റീസുമാരായ ആന്റണി ഡൊമിനിക്, ജെ .ബി കോശി, മദര്‍ ജനറല്‍ ലിറ്റി എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group