പാശ്ചാത്യ ലോകം ക്രിസ്തീയത ഇല്ലാതെ വന്നാൽ തകരുമെന്ന പ്രസ്താവനയെ അനുകൂലിച്ചു ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്പേസ് എക്സ് സിഇഒയുമായ എലോൺ മസ്ക്.
സുബി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് റാപ്പർ, ൻസുബേ ഒലിസെബുക്ക ഉടെസു പങ്കുവെച്ച കുറിപ്പിനോടാണ് എലോൺ മസ്ക് യോജിക്കുന്നതായി കുറിച്ചത്.
”ഞാൻ ഇത് പരസ്യമായും നേരിട്ടും പറഞ്ഞിട്ടില്ലെന്ന് കരുതുന്നു, പക്ഷേ ക്രിസ്തീയത നഷ്ടപ്പെട്ടാൽ പാശ്ചാത്യ ലോകം തകർന്നുവെന്ന് ഞാൻ കരുതുന്നു. ഇത് പൂർണ്ണമായി വിശദീകരിക്കുന്നതിന് ഒരു മുഴുവൻ പുസ്തകം ആവശ്യമാണ്. എന്നാൽ വർഷങ്ങളായി ഞാൻ അതിനെക്കുറിച്ച് വളരെയധികം ചിന്തിച്ച് ഈ നിഗമനത്തിലെത്തി. ഇത് ഒരു കെട്ടിടത്തിന്റെ അടിത്തറ നീക്കം ചെയ്യുന്നതു പോലെയാണ്. പക്ഷേ അത് എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് അഭിമാനത്തോടെ പ്രതീക്ഷിക്കുന്നു. എല്ലായ്‌പ്പോഴും അകത്തും പുറത്തുമുള്ള ശത്രുക്കൾ തകര്‍ക്കാന്‍ ശ്രമിക്കുന്നു”.- ഇതായിരിന്നു ബ്രിട്ടീഷ് റാപ്പർ ൻസുബേ ‘എക്സി’ല്‍ കുറിച്ചത്.
വൈകാതെ ട്വീറ്റിന്, ട്വിറ്ററിന്റെ ഉടമ കൂടിയായ എലോൺ മസ്ക് പറഞ്ഞത് ശരിയാണെന്ന കമന്‍റ് നല്‍കുകയായിരിന്നു. 1.7 ദശലക്ഷം വ്യൂസും 28000 ലൈക്കുകളും ലഭിച്ച ഉടെസുവിൻ്റെ ട്വീറ്റ് വലിയ ചര്‍ച്ചയായിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group