ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്…
പറയുന്നത് മറ്റാരുമല്ല….
സിസ്റ്റർ ദീപ്തി സി.എം.സി.
എന്ന കന്യസ്ത്രീ….!!!വയനാട് മാനന്തവാടി കർമ്മലീത്ത സന്യാസിനി സമൂഹത്തിലെ അംഗവും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായിരുന്ന സിസ്റ്റർ ദീപ്തി താമരശ്ശേരിക്കടുത്തുള്ള കൂടരഞ്ഞിയെന്ന കൊച്ചു ഗ്രാമത്തിലെ കടമ്പനാട്ട് കുടുംബാംഗമാണ്….
ഒമ്പതു മക്കളെയാണ് സിസ്റ്ററുടെ മാതാപിതാക്കൾക്ക് ദൈവം സമ്മാനിച്ചതെങ്കിലും മൂന്നുപേർ നന്നേ ചെറുപ്പത്തിൽ തന്നെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരുന്നു…
പാലക്കാട് മേഴ്സി കോളേജിലെ 1989 ഡിഗ്രി ബാച്ചിലെ ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റായി പുറത്തിറങ്ങിയ സിസ്റ്റർ ദീപ്തി മൈസൂരിലെ റീജിയണൽ ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്നും എം. എസ്.സി.എഡും.പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും മാത്തമാറ്റിക്സിൽ എം ഫില്ലും കരസ്ഥമാക്കിയ ശേഷം അധ്യാപികയായി സേവനം ചെയ്തു…. പിന്നീട് മാനന്തവാടി കോർപ്പറേറ്റ് കീഴിലുള്ള വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ 22 വർഷം മാത്തമാറ്റിക്സ് അധ്യാപികയുമായിരുന്നു….2020 മെയ് 31ന് റിട്ടയർ ചെയ്തുവെങ്കിലും റിട്ടയർമെന്റിനുശേഷവും നടവയലിലെ മണിമൂളി ക്രൈസ്റ്റ് ദി കിംഗ് സ്കൂളിൽ കണക്ക് അധ്യാപകരുടെ അഭാവത്തിൽ പകരക്കാരിയായും പ്ലസ് ടു ക്ലാസ്സുകളിൽ സൗജന്യമായി അധ്യാപനം തുടരുന്നു… ഇതുകൂടാതെ സിസ്റ്റർ സി എം സി സഭയുടെ തന്നെ കേണിച്ചിറയിലെ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠിപ്പിക്കുന്നു….സിസ്റ്റർ ദീപ്തിയെ ഇവിടെ പരിചയപ്പെടുത്തുന്നതിനുള്ള കാരണം മറ്റൊന്നുമല്ല….ക്യാൻസർ എന്ന മഹാരോഗത്തോട് പടവെട്ടി കഴിഞ്ഞ 12 വർഷമായി അധ്യാപനവും ദൈവിക ശുശ്രൂഷയും നിർവ്വഹിക്കുന്ന മറ്റൊരു കന്യാസ്ത്രീയെ കണ്ടുമുട്ടാൻ സാധ്യത വിരളമാണെന്നതിനാലാണ്….2009 -ൽ 45 ആം വയസ്സിലാണ് സിസ്റ്റർ ക്യാൻസർ രോഗബാധിതയാണെന്ന് തിരിച്ചറിയുന്നത്….
ആദ്യം ബ്രസ്റ്റിനായിരുന്നു ക്യാൻസറെങ്കിൽ പിന്നീടത് നട്ടെല്ലിലേക്ക് വ്യാപിച്ചു….2009 മാർച്ച് 18-ന് ആദ്യ ശസ്ത്രക്രിയയിലൂടെ ഒരു ബ്രസ്റ്റ് നീക്കം ചെയ്യുക കൂടി ചെയ്തു….
പക്ഷേ പിന്നീടുള്ള പരിശോധനകളിൽ ശരീരത്ത് മൂന്നിടങ്ങളിലായി ക്യാൻസർ ഉണ്ടെന്നു തിരിച്ചറിഞ്ഞു….കീമോതെറാപ്പിക്കു ശേഷം സംസാരശേഷി നഷ്ടപ്പെടുന്ന അവസ്ഥ വരെ തരണം ചെയ്ത സിസ്റ്ററുടെ ജീവിതം പറഞ്ഞു കേൾക്കുമ്പോൾ കണ്ണു നിറയാത്തവരായി ആരുമുണ്ടാവില്ല….തികഞ്ഞ ദൈവവിശ്വാസവും അനേകരുടെ പ്രാർത്ഥനയും ദൈവസന്നിധിയിൽ എത്തിയപ്പോൾ ത്യാഗപൂർണമായ ആ ജീവിതത്തിന് സർവ്വശക്തൻ ആയുസ്സ് നീട്ടി നൽകി…..
ഇനിയും എന്തൊക്കെയോ ആ കരങ്ങൾ വഴി ചെയ്തു തീർക്കാനുള്ളതുപോലെ….
ഉണ്ണീശോയുടെ വലിയ ഭക്തയാണ് സിസ്റ്റർ…പ്രധാന ഹോബിയാകട്ടെ കൊന്ത നിർമ്മാണവും ബാഗ് നിർമാണവും…. സ്വന്തമായി നിർമ്മിച്ച ബാഗുകളാണ് സിസ്റ്റർ ഉപയോഗിക്കുന്നതും…..ഏഴുവർഷത്തോളം ജോലി ചെയ്തിരുന്ന സമയത്തും ഇപ്പോഴും വചനപ്രഘോഷണ രംഗത്തും സജീവമാണ് ഈ കന്യാസ്ത്രീയമ്മ….ഈ കോവിഡ് കാലത്ത് മാസ്ക് നിർമ്മിച്ചും അത് അർഹരായവർക്ക് സൗജന്യമായി നൽകിയും സന്തോഷത്തിന്റെ രഹസ്യങ്ങൾ പങ്കിടുകയാണ് സിസ്റ്റർ ദീപ്തി സി.എം.സി.സിസ്റ്ററുടെ ആയുരാരോഗ്യ സൗഖ്യത്തിനായി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം….രോഗത്തിന്റെ കടുത്ത വേദനകളിലൂടെ കടന്നുപോകുമ്പോഴും ”’ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവ കൃപയാലാ”ണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന സിസ്റ്ററുടെ ആയുരാരോഗ്യ സൗഖ്യത്തിനായി നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം….!!!
അജി ജോസഫ് കാവുങ്കൽ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group