മെക്സിക്കോയിൽ നടന്നത് ദിവ്യകാരുണ്യാത്ഭുതമോ? വീഡിയോ വൈറലാകുന്നു

മെക്സിക്കോയിൽ നിന്നുള്ള ഒരു ദിവ്യകാരുണ്യാത്ഭുതത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കുക്കുകയാണ്. ആരാധനയ്ക്കായുള്ള, കൂദാശ ചെയ്ത തിരുവോസ്തി ഹൃദയം പോലെ തുടിക്കുന്നതിന്റെ വീഡിയോയാണ് ഇത്.

മെക്സിക്കൻ സ്റ്റേറ്റ് ജാലിസ്ക്കോയിലെ സാപ്പോടാലെനിജോയിലെ ഔർ ലേഡി ഓഫ് ദ റോസറി ദേവാലയത്തിലെ ആരാധനയ്ക്കിടയിൽ ആണ് ഈ അത്ഭുതം സംഭവിച്ചത്. ജൂലൈ 23 നാണ് വീഡിയോ റിക്കോർഡ് ചെയ്യപ്പെട്ടത്. ആരാധനയ്ക്കായി വന്ന വിശ്വാസികളാണ് ആദ്യം ദൃശ്യം കണ്ടത്. അവർ വേഗം തന്നെ മൊബൈലിൽ ഇത് പകർത്തുകയായിരുന്നു. 20 – 30 സെക്കന്റ് ഈ അത്ഭുതം നീണ്ടുനിന്നു.

എന്നാൽ അതിരൂപത ഇതേക്കുറിച്ച് ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group