കോതമംഗലം: സഭ ആഗ്രഹിക്കുന്നത് ജനങ്ങളുടെ സംരക്ഷണമാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ വീണ്ടും പ്രതികരിച്ച് കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍.
ബഫര്‍ സോണ്‍ വിഷയത്തില്‍ സീറോ ബഫര്‍ സോണ്‍ എന്ന തീരുമാനത്തിലെത്തിയാല്‍ മാത്രമെ കര്‍ഷകര്‍ക്ക് ഉപകാരമുണ്ടാവുകയുള്ളൂവെന്നും, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സേഫ് സോണില്‍ കഴിയുമ്പോള്‍ സാധാരണക്കാരായ കര്‍ഷകര്‍ ഡെയ്ഞ്ചര്‍ സോണിലാണെന്നും അദ്ദേഹം പറഞ്ഞു.
ബഫര്‍ സോണ്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് നിരവധി പ്രശ്‌നങ്ങളും, പ്രതിസന്ധികളും ഉളവാക്കുന്നുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്നത് സീറോ ബഫര്‍ സോണ്‍ ആണ്. സീറോ ബഫര്‍ സോണ്‍ ആണെങ്കില്‍ മാത്രമെ കര്‍ഷകര്‍ക്ക് ഉപകാരമുണ്ടാവുകയുള്ളൂ. ബഫര്‍ സോണ്‍ എന്നത് വനത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്; ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയല്ല. സഭ ആഗ്രഹിക്കുന്നത് ജനങ്ങളുടെ സംരക്ഷണമാണ്. നിലവില്‍ തുടരുന്ന പ്രക്രിയകള്‍ എത്രമാത്രം ഉപകരിക്കുമെന്ന് സംശയമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങളുടെ സംരക്ഷണമെന്നത് സര്‍ക്കാരിന്റെ പ്രധാന ദൗത്യമാണെന്നും, ആത്യന്തികമായി ജനങ്ങളുടെ സംരക്ഷണത്തിനായാണ് സര്‍ക്കാര്‍ നിലകൊള്ളേണ്ടതെന്നും, കര്‍ഷകരും ഈ നാട്ടിലെ പൗരന്‍മാരാണെന്നുo ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group