ദയവായി പ്രാര്‍ത്ഥിക്കുക. മധ്യപ്രദേശിലെ ലാന്‍ഡിയയിലെ പള്ളിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഇന്നലെ രാത്രി 20 പള്ളികള്‍ കത്തിച്ചു. ഇന്ന് രാത്രി, ഒലിസബാംഗ് പ്രവിശ്യയിലെ 200 ലധികം പള്ളികള്‍ നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 200 മിഷനറിമാരെ കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും മറഞ്ഞിരിക്കുന്നു……ലോകമെമ്പാടും നിങ്ങള്‍ക്കറിയാവുന്ന അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഈ സന്ദേശം എല്ലാ ക്രിസ്ത്യാനികള്‍ക്കും അയച്ച് ഇന്ത്യയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാരോട് കരുണ കാണിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുക. നിങ്ങള്‍ക്ക് ഈ സന്ദേശം ലഭിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് കൈമാറുക. തൂക്കിലേറ്റപ്പെട്ട 22 ക്രിസ്ത്യന്‍ മിഷനറി കുടുംബങ്ങള്‍ക്കായി ദയവായി പ്രാര്‍ത്ഥിക്കുക. പ്ലീസ് ഇത് നിങ്ങള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ കടന്നുപോകുന്നു, അതിനാല്‍ പലരും പ്രാര്‍ത്ഥിക്കും’. ആത്മാര്‍ത്ഥതയോടെ ജോയ്സ് മേയര്‍. ക്രൈസ്തവര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന വിധത്തില്‍ ജോയ്സ് മേയര്‍ എന്ന വ്യക്തിയുടേതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. മധ്യപ്രദേശില്‍ ഇന്നലെ രാത്രി 20 പള്ളികള്‍ കത്തിച്ചതായും ഒലിസബാംഗ് പ്രവിശ്യയിലെ 200 ലധികം പള്ളികള്‍ നശിപ്പിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ 200 ക്രിസ്ത്യന്‍ മിഷനറിമാരെ കൊല്ലുമെന്നും സന്ദേശം പരമാവധി ആളുകളിലെത്തിക്കണം എന്നൊക്കെ പറഞ്ഞ് ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്ന ഈ സന്ദേശം പൂര്‍ണമായും വ്യാജമാണ്.
ഒലിസബാംഗ് എന്ന പേരില്‍ ഒരു പ്രവിശ്യയും ഇന്ത്യയില്‍ ഇല്ല. 20 പള്ളികള്‍ കത്തിച്ചതായോ 22 ക്രിസ്ത്യന്‍ മിഷനറി കുടുംബങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചതായോ ഉള്ള മാധ്യമ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. 2010 മുതല്‍ ഈ സന്ദേശം പ്രചരിക്കുന്നുണ്ട്. അമേരിക്കയിലെ ക്രിസ്ത്യന്‍ എഴുത്തുകാരിയും പ്രഭാഷകയും ജോയ്‌സ് മേയര്‍ മിനിസ്ട്രീസ് പ്രസിഡന്റുമായ ജോയ്സ് മേയറിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിച്ചത്. അതേസമയം ഇങ്ങനെയൊരു സന്ദേശം താന്‍ അയച്ചിട്ടില്ലെന്ന് ജോയ്സ് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group