അതിഥി തൊഴിലാളികള്‍ പ്രതികളാകുമ്പോൾ; കേരളം ജാഗ്രതയിൽ..

ഭായിമാര്‍, അതിഥി തൊഴിലാളികൾ, ബംഗാളികൾ തുടങ്ങിയ നിരവധി ഓമന പേരുകൾ ഇട്ട് വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ,പക്ഷേ സ്വാഭവം കൊടുംക്രൂരൻമാരുടേത്. എല്ലാരും അങ്ങനെയല്ലെങ്കിലും ക്രിമിനല്‍ സ്വഭാവമുള്ളവരാണ് ഇവരിൽ ഏറിയപങ്കും.

ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണംതന്നെ ഇത് വ്യക്തമാക്കുന്നതാണ്. കൊലപാതക ശ്രമം, ലഹരിക്കടത്ത്, മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നത്. കേസുകളില്‍ ഏറ്റവും അവസാനത്തേതാണ് പൂവൻതുരുത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആസാം സ്വദേശി കൊലപ്പെടുത്തിയ സംഭവം.

കേസുകളില്‍ ചിലത്

നാഗമ്പടത്ത് അസം സ്വദേശികളായ ദമ്പതികളെ അസം സ്വദേശികള്‍ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി,റബര്‍ കമ്പനി ഉടമയായ ഒറിയ സ്വദേശിയെയും ഭാര്യയെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. മറ്റു പ്രതികളെ കോടതി ശിക്ഷിച്ചു.

2010 ജൂണ്‍ മൂന്നിനു കിടങ്ങൂര്‍ കൊമ്ബനാംകുന്ന് തോട്ടത്തില്‍ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (80)യെ ബംഗാള്‍ സ്വദേശി മുഹമദ് ഷുക്കൂര്‍ അലി കൊലപ്പെടുത്തിയത് മോഷണത്തിനിടെയായിരുന്നു.

2015 മേയ് 16നു പാറമ്ബുഴ തുരുത്തേല്‍കവല മൂലേപ്പറമ്ബില്‍ എം.കെ ലാലസൻ (73), ഭാര്യ പ്രസന്നകുമാരി (54), പ്രവീണ്‍ ലാല്‍ (28) എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ കൊലപ്പെടുത്തി. ലാലസന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നരേന്ദ്രകുമാര്‍. കേസില്‍ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇങ്ങനെ നിരവധി കേസുകളാണ് കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് അധികാരികളുടെ നിസ്സംഗതയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group