ആണയിടുമ്പോൾ……

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

”ഒരാളുടെ വാക്കുകൾക്ക്,
അയാൾ പറയുന്നത് സത്യമാണെന്ന് ഉറപ്പാക്കാൻ, ആണയിടുന്ന രീതി നമുക്കിടയിൽ ഇന്ന് സർവ്വ സാധാരണമാണ്….
ദൈവത്തെയും സ്വർഗ്ഗത്തെയും ഭൂമിയേയും നമ്മെത്തന്നെയും ഇത്തരത്തിൽ ആണയിടാനായി ഉപയോഗിക്കാറുമുണ്ട്….
എന്നാൽ രക്ഷകനായ ക്രിസ്തു നമ്മോടു പറയുന്നത്, ആകാശത്തിന് മുകളിലോ താഴെയോ ഉള്ള ഒന്നിനെയും ഉപയോഗിച്ച് ആണയിടാനുള്ള അധികാരം നമുക്കില്ലയെന്നാണ്….
അവയൊന്നും നമ്മുടേതല്ല….
അതുകൊണ്ടുതന്നെ നമ്മുടെ വാക്കുകൾക്ക് ആധികാരികത നൽകാൻ അവയ്ക്കൊന്നിനുമാവുകയുമില്ല…. ദൈവകല്പനകളനുസരിച്ച്, കാപട്യമില്ലാതെ ജീവിക്കുന്ന ഒരു സമൂഹത്തിൽ ആണയിടേണ്ട ആവശ്യമേയില്ലെന്നാണ് ഈശോ തിരുവചനത്തിലൂടെ വ്യക്തമാക്കുന്നത്….”സത്യം മാത്രമേ പറയൂ”
എന്ന് പ്രതിജ്ഞയെടുത്തുകൊണ്ട്
കോടതി മുറി മുതൽ
“സത്യം പറഞ്ഞാലുണ്ടല്ലോ”യെന്ന ഔപചാരികതയോടെ നമ്മുടെയൊക്കെ സംഭാഷണങ്ങളിൽ പോലും അറിഞ്ഞും അറിയാതെയും ഈ ആണയിടൽ കടന്നു വരാറുണ്ടെന്നുള്ളതാണ് യാഥാർഥ്യം….
അതുമല്ലെങ്കിൽ “ഞാനിനി ഒരു സത്യം പറയാം” എന്നുള്ള മുഖവുരയോടു കൂടിയും ആണയിടുന്നവരാണ് നമ്മളിലെറെയും….നമ്മുടെ ഉള്ളിലുള്ള കള്ളത്തരങ്ങളുടെ ആധിക്യം തന്നെയായിരിക്കാം പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ വിശ്വസിപ്പിക്കാൻ ഇത്തരത്തിലൊക്കെ നമ്മളെ ആണയിടാൻ പ്രേരിപ്പിക്കുന്ന ഘടകം…..ഭരണാധികാരികളും ഉദ്യോഗസ്ഥരും മുതൽ കുടുംബാംഗങ്ങൾ വരെ സ്വാർത്ഥതാല്പര്യങ്ങൾക്കായി കൊച്ചു കള്ളം മുതൽ വലിയ കള്ളങ്ങൾ വരെ പറയാൻ മടിക്കാത്ത ഒരു സമൂഹത്തിലാണ് നമ്മുടെയൊക്കെ ജീവിതം…
സത്യത്തിന്റെ ഉറവിടം ദൈവത്തിങ്കലാണ്…. യേശുക്രിസ്തു തന്നെയാണ് സത്യം…..
സത്യത്തിലേക്കുള്ള വഴിയും യേശുവിലൂടെയാണ്…..
അതുകൊണ്ടുതന്നെ സത്യത്തിനു സാക്ഷ്യം വഹിച്ചുള്ള ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണെന്ന് പറയേണ്ടതില്ലല്ലോ….!!!ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന് സത്യവും അസത്യവും തമ്മിൽ വെളുപ്പും കറുപ്പും എന്നപോലെ വ്യക്തമായ വേർതിരിവുണ്ടായിരിക്കണമെന്ന് വിശുദ്ധ ഗ്രന്ഥത്തിലൂടെ യാക്കോബ് സ്ലീബാ പറഞ്ഞു വയ്ക്കുന്നുണ്ട്……
“ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്നു പറയുമ്പോൾ അല്ല എന്നുമായിരിക്കട്ടെ” (യാക്കോബ് 5:12). ദൈവത്തോടും മറ്റുള്ളവരോടും തന്നോടുതന്നെയും സത്യം പറയുവാനും പ്രവർത്തിക്കുവാനും നമുക്കാവുന്നതായിരിക്കണം നാമോരോരുത്തരുടെയും ജീവിതം…..വഴിയും സത്യവും ജീവനുമായ ഈശോയേ, കാണുന്നത് പറയുവാനും പറയുന്നത് പ്രവർത്തിക്കുവാനുമുള്ള സത്യത്തിന്റെ കൃപ അവിടുത്തെ ആത്മാവിലൂടെ ഞങ്ങൾക്ക് തരേണമേ…..
ആമേൻ….!!! Aji Joseph KavunkAl ✍️Chief editor,
Mariyan Vibes Catholic News portal


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group