ഈശോ എന്ന സിനിമയുടെ പേര് നാദിർഷാ സിനിമയ്ക്ക് ഉപയോഗിക്കുന്നതിനെതിരെ കാസ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ട് ബഹു. ഹൈകോടതി നടത്തിയ പരാമർശം ദൈവങ്ങളുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിക്ക് ഇടപെടാനാവില്ല എന്നാണ് .
ഇതിൽ ക്രിസ്ത്യാനികളുടെ ദൈവം എന്നല്ല കോടതി പറഞ്ഞത് ദൈവങ്ങൾ എന്നാണ്
അതായത് ഹിന്ദുവിന്റെയായാലും, മുസ്ലീന്റെയായാലും, ക്രിസ്ത്യാനിയുടെ ആയാലും ദൈവങ്ങളുടെ പേരുകൾ സിനിമയ്ക്ക് ഉപയോഗിക്കുന്നതിനെ തടസ്സപ്പെടുത്താൻ കോടതിക്ക് ആകില്ല എന്നാണ് പറഞ്ഞത് .
ഇത് ദൈവങ്ങൾക്ക് മാത്രമല്ല ദൈവത്തിന് താഴെയുള്ള പ്രവാചകന്മാർക്കും ബാധകമാണ് .
അപ്പോൾ നാളെ സിനിമയ്ക്ക് ആയാലും , ടെലി ഫിലിമിന് ആയാലും , ഷോർട്ട് ഫിലിമിന് ആയാലും , ഡോക്യുമെന്ററി ഫിലിമിന് ആയാലും ദൈവങ്ങളുടെയോ , പ്രവാചകന്മാരുടെയോ ദേവന്മാരുടെയോ , ചരിത്ര പുരുഷന്മാരുടെ പേരുകൾ ഇത്തരം ഫിലിമുകൾക്ക് ഉപയോഗിക്കാം .അതായത് ഇനി മുതൽ മതനിന്ദ , പ്രവാചകനിന്ദ , ദൈവനിന്ദ എന്നൊന്നും പറഞ്ഞ് ഇനി കോടതിയിലേക്ക് ചെന്നേക്കരുത് എന്നർത്ഥം . അഥവാ പ്രവാചകനിന്ദ , മതനിന്ദ എന്നൊക്കെ പറഞ്ഞ് ലേക്കൽ പേലീസ് കേസെടുത്താലും അത് കോടതിയിൽ നില നിൽക്കില്ല .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group