ജസ്‌ന എവിടെ? ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ആരുടെ കരങ്ങളാണ്?

കേരളത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന മയക്കുമരുന്നും മനുഷ്യക്കടത്തും ഉൾപ്പെടെയുള്ള അധോലോക ഇടപാടുകൾ എൻ. ഐ. എ. അന്വേഷിക്കണം. ഇത്തരം അധോലോക പ്രവർത്തനങ്ങളും മത തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും, അവർക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നതാര് എന്നതും, വസ്തുനിഷ്ഠമായ അന്വേഷണത്തിനു വിധേയമാകണം.

സംസ്ഥാനത്ത്, ഇത്തരം കേസന്വേഷിക്കുന്ന ഏജൻസികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും തങ്ങളുടെ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന ഏറ്റുപറച്ചിൽ നടത്തിയാണ് ജസ്‌ന കേസന്വേഷിച്ച പോലീസ് ഓഫിസർ പടിയിറങ്ങിയത്! സംസ്ഥാനത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നത് ദുരൂഹമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു സത്യം വെളിച്ചത്തു കൊണ്ടുവരണം.
ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group