പ്രദക്ഷിണത്തിന്റെ ഫോട്ടോ എടുക്കവേ, പശ്ചാത്തലത്തിൽ യാദൃശ്ചികമായി പതിഞ്ഞ കൗതുകകരമായ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു

സ്പാനിഷ് നഗരമായ സെവില്ലെയിൽ ക്രമീകരിച്ച പ്രദക്ഷിണത്തിന്റെ ഫോട്ടോ എടുക്കവേ, പശ്ചാത്തലത്തിൽ യാദൃശ്ചികമായി പതിഞ്ഞ കൗതുകകരമായ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ് ഒറ്റ നോട്ടത്തിൽ പഞ്ഞിക്കെട്ടുപോലൊരു മേഘം പക്ഷേ സൂക്ഷിച്ചുനോക്കിയാൽ, ചിത്രകാരന്മാരുടെ ഭാവനയിലൂടെ ക്രിസ്തുവിശ്വാസികളുടെ മനസിൽ പതിഞ്ഞ ‘ദൈവത്തിന്റെ മുഖ’ത്തോട് സാമ്യം തോന്നുന്ന രൂപം! ‘നോസ്‌ത്രോ പാദ്രേ ഹെസൂസ് ദെൽ ഗ്രാൻ പൊദേർ’ (ജീസസ് ഓഫ് ഗ്രേറ്റ് പവേഴ്‌സ്) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തുവിന്റെ തിരുരൂപവുമായി സാമ്യം തോന്നുന്ന ചിത്രമാണ് സെവില്ലെയിൽ ക്രമീകരിച്ച പ്രദക്ഷിണത്തിന്റെ ഫോട്ടോ എടുക്കവേ, പശ്ചാത്തലത്തിൽ യാദൃശ്ചികമായി പതിഞ്ഞത്. .

ഇഗ്നേസിയോ ഫിഡെസ് ബാരിയോന്യുവിയോ (Ignacio Fdez Barrionuevo-Pereña) എന്ന യുവാവിന്റെ ക്യാമറയിലാണ് ചിത്രം പതിഞ്ഞത്. ഫോട്ടോ സൂക്ഷിച്ചു നോക്കിയോ, അതൊന്ന് തിരിച്ചുപിടിച്ചു നോക്കൂ എന്ന സുഹൃത്തിന്റെ വാക്കുകളിലൂടെയാണ്, കൗതുകകരമായ കാഴ്ച കണ്ണിൽ പതിഞ്ഞതെന്ന വാക്കുകളോടെ അദ്ദേഹം ആ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group