സുവിശേഷo പ്രഘോഷിക്കുന്നതിൽ നിന്ന് മാമോദിസ സ്വീകരിച്ചവർക്ക് മാറി നില്‍ക്കുവാന്‍ കഴിയുകയില്ല : മാര്‍പാപ്പ

സുവിശേഷ പ്രഘോഷണം മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രിസ്താനികളുടെയും ദൗത്യമാണെന്നും ഇതില്‍ നിന്ന് മാറി നില്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ നടന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വിശ്വാസി സമൂഹത്തെ ഉദ്‌ബോധിപ്പിച്ചത്.

സുവിശേഷവത്ക്കരണം എല്ലായ്‌പ്പോഴും ഒരു സഭാ സേവനമാണ്. സുവിശേഷവത്ക്കരണം ഒരിക്കലും ഒറ്റപ്പെട്ടതോ വ്യക്തിപരമോ അല്ല മറിച്ച് സഭാസമൂഹമായിട്ടാണ് എല്ലായ്‌പോഴും സുവിശേഷവത്ക്കരണം നടത്തുന്നതെന്നും പാപ്പാ വ്യക്തമാക്കി. ഒറ്റയ്ക്ക് മുന്നോട്ട് പോകാനുള്ള പ്രലോഭനം എപ്പോഴും പതിയിരിക്കുന്നുണ്ട് എന്ന മുന്നറിയിപ്പ് നല്‍കിയ പാപ്പാ, പാത ദുര്‍ഘടമാകുകയും പ്രവര്‍ത്തന ഭാരം നമുക്ക് അനുഭവപ്പെടുകയും ചെയ്യുമ്പോള്‍, എളുപ്പമുള്ള പാതകള്‍ പിന്തുടരാനും ലൗകിക യുക്തി സ്വീകരിക്കാനുമുള്ള പ്രലോഭനവും ഒരുപോലെ അപകടകരമാണ് എന്നും വ്യക്തമാക്കി. കൂടാതെ, ‘ദരിദ്രര്‍ക്ക് സദ്വാര്‍ത്ത എത്തിക്കാന്‍ അയക്കപ്പെട്ട ക്രിസ്തുവിന്റെ ദൗത്യം തുടരേണ്ടത് സഭയുടെ കടമയാണെന്ന് സൂനഹദോസിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group