ലക്നൗ : പെണ്‍കുട്ടികളെ മാനം കെടുത്താൻ ആരു ശ്രമിച്ചാലും കൈയും കാലും ഇല്ലാതാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്‌രാജ് ഫുല്‍പൂരിലെ ഇഫ്‌കോ കാമ്ബസ്കേന്ദ്രീയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ജില്ലാതല മെഗാ എംപ്ലോയ്‌മെൻ്റ്, ലോണ്‍ വിതരണ മേളയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം .
‘ഓരോ പൗരന്റെയും സുരക്ഷ നമ്മുടെ കടമയാണ്, അത് ഏത് പരിധി വരെ പോയാലും ഉറപ്പാക്കും . തലയുയർത്തുന്ന മാഫിയകളെ നിലംപരിശാക്കും . ബുള്‍ഡോസർ ഓടിക്കാനും ധൈര്യം വേണം. മാഫിയകള്‍ക്കും കലാപകാരികള്‍ക്കും ക്രിമിനലുകള്‍ക്കും മുന്നില്‍ മൂക്ക് കുത്തുന്നവർക്ക് ബുള്‍ഡോസർ ഓടിക്കാനുള്ള ധൈര്യമുണ്ടോ . ബുള്‍ഡോസർ കണ്ടാല്‍ ഉടൻ അവർക്ക് ഹൃദയാഘാതം വരും.
യുവാക്കളുടെ ഭാവിയുമായി കളിക്കുന്നവർ ആരായാലും അവരെ ജയിലിലടക്കുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ അനധികൃത കൈയേറ്റക്കാരെയും മോചിപ്പിച്ച ശേഷം പാവപ്പെട്ടവർക്ക് വീടും സ്ത്രീ സംരക്ഷണ സദനങ്ങളും നിർമിച്ചു നല്‍കുമെന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കലാപത്തിന്റെ വില എത്രയാണെന്ന് കലാപകാരികള്‍ക്ക് ഇന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m