കത്തോലിക്കാ സഭയും ലോകമെമ്പാടുമുള്ള മറ്റു പല ക്രൈസ്തവ ദൈവാലയങ്ങളും എല്ലാ വർഷവും ജനുവരി 18 മുതൽ 25 വരെ സഭൈക്യ വാരമായി ആഘോഷിക്കുന്നു. ജനുവരി 18 -ന് വി. പത്രോസിന്റെ തിരുനാളിൽ തുടങ്ങി ജനുവരി 25 -ന് വി. പൗലോസിന്റെ തിരുനാളിലാണ് ഈ വാരം അവസാനിക്കുന്നത്.
ജനുവരി 18 മുതൽ 25 വരെ സഭൈക്യത്തിനായി ഒരാഴ്ച പ്രാർത്ഥനാവാരമായി ആചരിക്കാനുള്ള നിർദ്ദേശം മുന്നോട്ടു വച്ചത് ഫാ. പോൾ വാട്ട്സനാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് സ്പെൻസർ ജോൺസ്, പാപ്പായുടെ ഓഫീസിൽ ഒരു വാർഷിക പ്രാർത്ഥനയുടെയും പ്രസംഗത്തിന്റെയും ദിനം ഉണ്ടായിരിക്കണമെന്ന് ഫാ. വാട്സനോട് ഒരിക്കൽ നിർദ്ദേശിക്കുകയുണ്ടായി. വി. പത്രോസിന്റെ തിരുനാൾ ദിനമായ ജൂൺ 29, ഈ പ്രാർത്ഥനക്ക് വളരെ ഉചിതമായ ദിവസമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് 1907 നവംബർ 30 -ന് ഫാ. ജോൺസിനു മറുപടിയായി ഫാ. പോൾ വാട്ട്സൻ ഇപ്രകാരം എഴുതി: “ഈ നിർദ്ദേശം നന്നായിരിക്കുന്നു. എന്നാൽ, ജനുവരി 18 -ന് റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ആരംഭിച്ച് വി. പൗലോസിന്റെ തിരുനാൾ ദിനത്തോടെ അവസാനിക്കുന്ന സഭൈക്യ വാരം തുടങ്ങുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.
ഒടുവിൽ 1916 -ൽ പത്താം പീയൂസ് മാർപാപ്പ സഭൈക്യ വാരം എന്ന ആശയം അംഗീകരിച്ചു. ഇത് ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനയുടെ സമയം’ എന്നാണ് അറിയപ്പെടുന്നത്.
വി. പത്രോസ് – വി. പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുകളാൽ രൂപപ്പെട്ട സഭൈക്യ വാരം, വി. പത്രോസിന്റെ വിശ്വാസത്തിൽ അടിയുറച്ചതും വി. പൗലോസിന്റെ രചനകളാലും മാതൃകകളാലും ശക്തിപ്പെടുത്തപ്പെട്ടതുമായ ക്രൈസ്തവ ഐക്യത്തിന്റെ അടിത്തറയെ പ്രതിഫലിപ്പിക്കുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group