ഈശോ എന്ന നാദിർഷ യുടെ പുതിയ സിനിമയ്ക്കെതിരെ എന്തുകൊണ്ട് ബിഷപ്പുമാർ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും വ്യക്തികളും പ്രതികരിക്കുന്നുവെന്ന് പ്രമുഖ ചാനൽ ചർച്ചകളിൽ അവതാരകർ ചോദിക്കുകയുണ്ടായി പ്രതിഷേധിക്കുന്നവർ ചിത്രം കണ്ടോ ? ഉള്ളടക്കം അറിയാതെ എങ്ങനെയാണ് സിനിമയെ വിലയിരുത്തുന്നത്.?തികച്ചും ന്യായമായ ചോദ്യംമാണ് ഇത്
എന്നാൽ നാദിർഷയുടെ മുൻകാല സിനിമകൾ പരിശോധിക്കുകയാണെങ്കിൽ ഒരുപക്ഷേ ഇതിനുള്ള ഉത്തരം കണ്ടെത്താൻ കഴിയും.
നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളിലൊന്നായ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം, ഇതിലെ പൃഥ്വിരാജ് ഒരു മൊബൈലിൽ കളിച്ചു രസിക്കുന്ന, സീനിൽ ചട്ടയും മുണ്ടും ഉടുത്ത് കൊന്തയും ധരിച്ച വല്യമ്മച്ചിയോട് ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്ന് പറയുമ്പോൾ , സെയിം ടു യു ബ്രോ എന്ന് പറഞ്ഞിട്ട് യോയോ സിംബലും കാണിക്കുന്നു . എല്ലാവരും അതിലെ നർമ്മം ഉൾക്കൊണ്ടുകൊണ്ട് ചിരിച്ചു, പക്ഷേ അത് വീണ്ടും പുനർവിചിന്തനം ചെയ്യുകയാണെങ്കിൽ
ചട്ടയും മുണ്ടും ധരിച്ച് ക്രൈസ്തവ ഭവനങ്ങളിൽ പ്രാർഥനയുടെ പ്രതീകമായി ഇതുവരെ കാണപ്പെടുന്ന വല്യമ്മമ്മാരെ വക്രീകരിച്ച് കാണിക്കുന്നു എന്ന് കാണാം. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്ന ക്രൈസ്തവ അഭിവാദ്യത്തെ തികച്ചും വികൃതമായി ചിത്രീകരിച്ച സംവിധായകൻ തന്റെ സ്വന്തം മതത്തിലെ അഭിവാദ്യത്തോട് ഇപ്രകാരം ചെയ്യാൻ തയ്യാറാകുമോ?..
കട്ടപ്പനയിലെ റിതിക് റോഷനിലേക്ക് വരുമ്പോൾ
അല്പം കൂടി ഭാവമാറ്റം വരുത്തി ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുവാൻ ഉപയോഗിച്ചിരിക്കുന്നു. തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വം മുഖ്യ ഇതിവൃത്തമായി എടുത്തിരിക്കുന്ന മാർഗ്ഗം കളി ഇതിൽ കാണിക്കുന്നു എങ്കിലും മൈലാഞ്ചി ഇടുന്നതിന് കാരണമായി പറയുന്നത് ഹവ്വയുടെ പാപം മാറ്റുവാൻ ഈശോ കല്പിച്ച് തന്നതാണ് മൈലാഞ്ചി. കഥയിൽ ചോദ്യം പാടില്ല ആവിഷ്ക്കാര സ്വാതന്ത്ര്യം അല്ലെ കുഴപ്പമില്ല. പക്ഷെ ക്രിസ്ത്യൻ പെൺകുട്ടികൾ എല്ലാം കള്ളുകുടിക്കുന്നവരാണ് എന്നഒരു ആശയം കൂടി വളരെ വിദഗ്‌ദമായി ഈ പാട്ടു സീനിൽ ഒളിച്ചു കടത്തുന്നു. വെള്ളം ചേർക്കാതെ എടുത്തു കുടിക്കുന്ന യുവതിയായ സ്ത്രീ കഥാപാത്രവും ഊർദ്ധൻ വലിച്ചു കിടക്കുന്ന ഒരു വല്യമ്മച്ചി വിദേശമദ്യം വെള്ളം ചേർക്കാതെ തൊണ്ടയിൽ ഇറ്റിച്ച് തരുവാൻ ആവശ്യപ്പെടുന്നതും ഒക്കെ കൂടി വായിക്കുമ്പോൾ സംവിധായകനായ നാദിർഷാ കേരളീയ സമൂഹത്തിന് ക്രൈസ്തവ സമുദായത്തെ ക്കുറിച്ചു നൽകുന്ന ഒരു കാഴ്ചപ്പാട് ഇവിടെ അനാവരണം ചെയ്യപ്പെടുന്നു കൂടാതെ ചട്ടയും മുണ്ടും കുണുക്കും ധരിച്ച മറ്റൊരു വല്യമ്മച്ചി മോൾക്ക് നൽകുന്ന ഉപദേശവും അമ്മച്ചിയുടെ അപഥ സഞ്ചാരത്തെ കുറിച്ചുള്ള വിവരണവും കൂടിയാകുമ്പോൾ ക്രൈസ്തവ കുടുംബത്തെക്കുറിച്ച് ഏകദേശം നല്ലൊരു ചിത്രം സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ തമാശ കലർന്ന രീതിയിൽ അവതരിപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ്നാദിർഷാ എന്ന സംവിധായകന്റെ ഈശോ , കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളെയും ക്രൈസ്തവ സമൂഹം നോക്കിക്കാണുന്നത് . തികഞ്ഞ മതവിശ്വാസി ആയ അദ്ദേഹം സ്വന്തം മതത്തിൻ മേൽ ഇപ്രകാരം ഉള്ള ആവിഷ്കാര സ്വാതന്ത്ര്യം പ്രയോഗിക്കാതെ ക്രൈസ്തവ മതത്തിൽമേൽ മാത്രം ഇത്തരം കടന്നു കയറ്റങ്ങൾ ചെയ്യുന്നതിനുപിന്നിലുള്ള ചേതോവികാരമാണ് ചോദ്യം ചെയ്യപ്പെടുന്നത് .ഈശോ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ജയസൂര്യയെ ഈശോയെ പ്പോലെ അവതരിപ്പിക്കുന്നതിലും , ഈശോ എന്ന പേരിനോടൊപ്പം തോക്കിന്റെ ചിത്രം സന്നിവേശിപ്പിച്ചതിലും ഒക്കെ ദുരൂഹത ഇല്ല എന്ന വാദിക്കുന്നവർ കണ്ണടച്ചു ഇരുട്ടാക്കുകയല്ലേ ചെയ്യുന്നത്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group