ഇറാൻ എന്തുകൊണ്ട് ഈ യുവതിയെ ഭയപ്പെടുന്നു ?

ദക്ഷിണ ഇറാൻ :ഇരുപത്തിരണ്ട് വയസ്സിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ അറസ്റ്റുചെയ്യപ്പെട്ടു. ജയിലിൽവെച്ച് അനുഭവിക്കപ്പെട്ട ക്രൂരതകൾക്ക് കണക്കുകളില്ല. ദക്ഷിണ ഇറാനിലെ കുപ്രസിദ്ധമായ കർചാക്ക് തടവറയിലെ മാലിന്യങ്ങൾ ക്കിടയിലെ വേസ്റ്റ് കൂമ്പാരം പോലെ ദിവസങ്ങളോളം ഈ യുവതി കിടക്കേണ്ടിവന്നു. വസായ് യിലെ തടങ്കൽ കേന്ദ്രത്തിൽ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആസാദി സ്ക്വയറിൽ വെച്ച് മർദിക്കപ്പെടുകയും ശരീരത്തിൽ മുറിവുകൾ ഉണങ്ങുവാൻ കാഴ്ചകൾ എടുത്തു. നാളുകളായി കാത്തിരുന്ന് ലഭിച്ച ജോലി അവൾക്ക് നഷ്ടപ്പെട്ടു. തുടർച്ചയായ ജയിൽവാസം മൂലം യൂണിവേഴ്സിറ്റി പഠനം വരെ മുടങ്ങി. ഒരു പെൺകുട്ടിയെ സംബന്ധിച്ച് വളരെ നിരാശാജനകമായ അവസ്ഥയിലൂടെയാണ് മേരി മുഹമ്മദി കടന്നുപോയത്. എന്തിനുവേണ്ടിയായിരുന്നു എന്ന് കേട്ടാൽ ക്രൈസ്തവലോകം ഞെട്ടും ഞെട്ടും അത് വേറെ ആർക്കും വേണ്ടിയായിരുന്നില്ല, ജ്യൂവിഷ് കാർപെൻഡർനുവേണ്ടി തന്നെയായിരുന്നു. അതെ ക്രിസ്തുവിനുവേണ്ടി തന്നെ. ഈ ക്രൈസ്തവ വിവേചനം മറ്റുള്ളവർ അറിയണമെന്ന് അവൾ ആഗ്രഹിച്ചു. മേരിയുടെ വിശ്വാസ തീക്ഷണതയും സുവിശേഷ പ്രഘോഷണ മനോഭാവവും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരിക്കൽ പ്രസംഗമധ്യേ പരാമർശിച്ചിരുന്നു. ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം ഏൽക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. അർമേനിയരെയും അസീറിയക്കാരെയും മാത്രമാണ് ഇറാൻ ക്രൈസ്തവരായി അംഗീകരിക്കുന്നുള്ളൂ. ആരാധന നടത്തുവാൻ, സെമിത്തേരികളിൽ മൃതസംസ്കാരം നടത്തുവാൻ അനുവദിക്കുകയുള്ളൂ. എന്നാൽ ഇസ്‌ലാമിൽ നിന്ന് ക്രിസ്തുവിശ്വാസം സ്വീകരിച്ചവരുടെ അവസ്ഥ വളരെ ദയനീയമാണ്. യേശുക്രിസ്തുവിനെ അനുയായി എന്ന നിലയിൽ നീതിക്ക് വേണ്ടി പോരാടുക എന്ന ദൗത്യമാണ് എനിക്കെന്ന് മേരി പറയുന്നു. ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിക്കുവാൻ മേരിക്ക് ഭയമില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group