അമേരിക്കയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണം

അമേരിക്കയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യാപക ആക്രമണം. പല പള്ളികളുടെയും സക്രാരികളും തകർത്ത നിലയിൽ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മാത്രമായി പലതരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്തെ പല ദേവാലയങ്ങളിലും അരങ്ങേറിയിരിക്കുന്നത്.

സക്രാരി മോഷ്ടിക്കുക,വിശുദ്ധ കുർബാന അലങ്കോലപ്പെടുത്തുക, ദേവാലയങ്ങളിൽ ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വയ്ക്കുക എന്നിവയ്ക്ക് പുറമെ പ്രഗ്നൻസി ക്ലിനിക്കുകൾക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നു. ടെക്സാസിലെ കാറ്റി കാത്തലിക് ദേവാലയത്തിലെ സ്ക്രാരി മെയ് 9 ന് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി.

പ്രോ അബോർഷൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും ഇതാരാണ്ചെയ്തതെന്ന് അറിയില്ലന്നും പോലീസ്അന്വേഷണം നടത്തിവരികയാണെന്നും സെന്റ് ബർത്തലോമിയോ ദ അപ്പോസ്തൽ കത്തോലിക്കാ ദേവാലയ വികാരി ഫാ.ക്രിസ്റ്റഫർ പറഞ്ഞു.

ഫോർട്ട് കോളിൻസിലെ സെന്റ് ജോൺ ഇരുപത്തിമൂന്നാമൻ ദേവാലയത്തിന് നേരെയും ആക്രമണം നടന്നു . അബോർഷൻ അനുകൂല മുദ്രാവാക്യങ്ങളാണ് ദേവാലയ ചുമരുകളിൽ പ്രത്യക്ഷപ്പെട്ടത്. വെർജിനിയായിലെ പ്രഗ്നൻസി റിസോഴ്സ് സെന്ററും ആക്രമണത്തിന് വിധേയമായി. അബോർഷൻ അവകാശമാണ് എന്ന ചുവരെഴുത്താണ് കെട്ടിടത്തിൽ പ്രത്യക്ഷപ്പെട്ടത്.

സിയാറ്റിലിലെ സെന്റ് ജെയിംസ് കത്തീഡ്രലിലേക്ക് കടക്കാൻ ശ്രമിച്ച അബോർഷൻ അനുകൂലികളെ തടഞ്ഞ സെക്യൂരിറ്റി ഗാർഡിനെ സംഘം പിടിച്ചു  തള്ളുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

പ്രോ അബോർഷൻ ഗ്രൂപ്പുകൾ പലയിടങ്ങളിലും ഞായറാഴ്ചകളിലെ വിശുദ്ധ കുർബാന തടസ്സപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ പ്രസിഡന്റ് ബൈഡൻ അപലപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group