ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാനിൽ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ഇന്നലെ ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജരൻവാല പട്ടണത്തിൽ നടന്ന വിവിധ ആൾക്കൂട്ട ആക്രമണത്തില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. ഈസാനഗരിയിലുള്ള സെന്റ് പോൾ കത്തോലിക്ക ദേവാലയവും പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ സാൽവേഷൻ ആർമി, യുണൈറ്റഡ് പ്രസ്ബിറ്റീരിയൻ, അലൈഡ് ഫൗണ്ടേഷൻ, ഷഹ്റൂൺ വാല എന്നിവയുടെ ആരാധനാലയങ്ങളും ക്രൈസ്തവ വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന കോളനിയുമാണ് ആക്രമിക്കപ്പെട്ടത്.
Another video documenting the destruction of a #church by the Radical Muslim mob in #Jaranwala. #Pakistan #blasphemy pic.twitter.com/psKMAZupLK
— Faraz Pervaiz (@FarazPervaiz3) August 16, 2023
15 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും നൂറുകണക്കിന് ക്രിസ്ത്യൻ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ പലായനം ചെയ്യാൻ നിർബന്ധിതരായ തീര്‍ന്നെന്നും കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ചിന്റെ പ്രസ് മേധാവി മരിയ ലൊസാനോ മാധ്യമങ്ങളെ അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group