Widespread protests in Argentina against legalizing abortion.
ബ്യൂണസ് ഐറിസ്: ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തമാവുന്നു. നവംബര്‍ 28 മുതൽ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന നിയമനടപടിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രൊ-ലൈഫ് അനുകൂലികൾ മുൻകൂട്ടി ഗവൺമെന്റിനെ അറിയിച്ചിരുന്നു. “സത്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല”,“നിയപരമാണെങ്കിലും അല്ലെങ്കിലും ഭ്രൂണഹത്യ ഒരു കൊലപാതകം തന്നെയാണ്”, “ഞങ്ങളാണ് നീല ഭൂരിപക്ഷം”, “ജീവനെ സംരക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്” മുതലായ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു അര്‍ജന്റീനയിലെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.
അർജന്റീനയിലെ നിരവധി പ്രമുഖരും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. ബ്യൂണസ് ഐറിസിൽ നടന്ന പ്രതിഷേധത്തില്‍ പ്രശസ്ത നിയമഭിഭാഷക വിക്ടോറിയ മൊറാലെസ് ഗോര്‍ലേരി പങ്കെടുത്തിരുന്നു. ബില്ലിനെതിരെ ഫ്രാന്‍സിസ് പാപ്പ തനിക്കെഴുതിയ കത്തില്‍
രേഖപ്പെടുത്തിയ വിവരങ്ങളെപ്പറ്റി വിക്ടോറിയ മൊറാലെസ് സംസാരിക്കുന്ന ഒരു വീഡിയോയും പ്രോലൈഫ് സംഘടനകള്‍ പ്രദർശിപ്പിച്ചിരുന്നു. അര്‍ജന്റീനയിലെ പ്രോലൈഫ് യൂണിറ്റി സംഘടനയിലെ കമീല ഡൂറോ, ഡോക്ടേഴ്സ് ഓഫ് ലൈഫ് പ്രസിഡന്റ് ഡോ. മരിയ ജോസ് മാന്‍സിനോ, മാസ് വിദാ അര്‍ജന്റീനയുടെ റാവുള്‍ മാഗ്നാസ്കോ, മുന്‍ കോണ്‍ഗ്രസ് വനിതാംഗമായ സിന്തിയ ഹോട്ടണ്‍ തുടങ്ങിയ പ്രമുഖരും ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ആരോഗ്യമേഖലയിൽ സർക്കാർ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുക എന്നതാണ് ഈ ബില്ലിലൂടെ ലക്‌ഷ്യം വെയ്ക്കുന്നതെന്ന് പ്രസിഡന്റ് ആല്‍ബെര്‍ട്ടോ അവകാശപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യമേഖലയിൽ സംഭവിച്ച പരാജയങ്ങളെ മറയ്ക്കുന്നതിന് സർക്കാർ നടപ്പിലാക്കിയ പുതിയ ബില്ലാണിതെന്നാണ് സിന്തിയ ഹോട്ടണ്‍ പറയുന്നത്. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിൽ ഡിസംബര്‍ പത്തോടെ പുതിയ ബില്‍ വോട്ടിങ്ങിനിടനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 2018-ല്‍ സമാനമായ ഒരു ബില്‍ പാസാക്കിയെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തെ സെനറ്റ് പരാജയപ്പെടുത്തിയിരുന്നു. അര്ജന്റീന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഗർഭഛിത്രം നിയമവിധേയമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രൊ-ലൈഫ് സംഘടനകൾ നടത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group