വിക്കിപീഡിയക്കും പക്ഷപാതമെന്ന് കേന്ദ്രസര്‍ക്കാര്‍, ഇടനിലക്കാര്‍ എഡിറ്റര്‍മാരെ ഉപയോഗിച്ച്‌ വ്യാജ വിവരങ്ങള്‍ ചേര്‍ക്കുന്നെന്ന് സംശയം; വിഷയത്തില്‍ കേന്ദ്രം കത്തയച്ചു

ഇൻ്റർനെറ്റ് എൻസൈക്ലോപീഡിയയായ വിക്കിപീഡിയയില്‍ വിവരങ്ങള്‍ പക്ഷപാതപരമായി കൈകാര്യം ചെയ്യുന്നെന്ന് കേന്ദ്ര സർക്കാരിന് സംശയം.

ഇടനിലക്കാർ ചെറിയ ഗ്രൂപ്പ് എഡിറ്റർമാരെ ഉപയോഗിച്ച്‌ അവർക്കാവശ്യമായ രീതിയില്‍ വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേർക്കുന്നതായാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് വിക്കിപീഡിയയിലെ വിവരങ്ങളിലെ കൃത്യത സംബന്ധിച്ച്‌ പല പരാതികളും ലഭിച്ച സാഹചര്യത്തിലാണത്രെ കേന്ദ്ര സർക്കാർ വിക്കിപീഡിയക്ക് കത്തയച്ചത്. വിക്കിപീഡിയയിലെ വിവരങ്ങളില്‍ ഒരു ചെറിയകൂട്ടം എഡിറ്റർമാർക്ക് നിയന്ത്രണമുണ്ടെന്നും ഇത് അതിലെ വിവരങ്ങളിലെ നിക്ഷ്പക്ഷതയെ സ്വാധീനിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ കത്തില്‍ സൂചിപ്പിക്കുന്നത് എന്നാണ് വിവരം.

ലഭ്യമാകുന്ന വിവരമറിയിച്ച്‌ വിക്കിപീഡിയയെ ഒരു ഇടനിലക്കാരൻ എന്നതിലുപരി ഒരു പ്രസാധകനായി തരംതിരിക്കുന്നതെങ്ങനെ എന്ന ചോദ്യവും സർക്കാർ ഉന്നയിച്ചിട്ടുണ്ട് എന്നും സൂചനയുണ്ട്. നേരത്തെ, വിക്കിപീഡിയ പേജില്‍ അപാകതകളും അപകീർത്തികരമായ ഉള്ളടക്കവും ഉണ്ടെന്ന് അവകാശപ്പെട്ട് വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണല്‍ (എഎൻഐ) ഫയല്‍ ചെയ്ത കേസില്‍ ഡല്‍ഹി ഹൈക്കോടതി വിക്കിപീഡിയയെ വിമർശിക്കുകയും ഇന്ത്യയില്‍ നിരോധന സാധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്നാണ് പുതിയ സംഭവ വികാസങ്ങള്‍. എന്നാല്‍, വിഷയത്തില്‍ സർക്കാരോ വിക്കിപീഡിയയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m