അടുത്ത വർഷo ഭാരത സന്ദർശനം ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ണ്ണായക പ്രസ്താവന.
അടുത്ത വർഷത്തെ സന്ദര്‍ശനം ഇന്ത്യയായിരിക്കുമെന്ന് കരുതുകയാണെന്നും സെപ്റ്റംബർ 29ന് മാർസെയിലിസിലേക്ക് പോകുമെന്നും അവിടെ നിന്ന് മംഗോളിയയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും പാപ്പ പറഞ്ഞു. സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാന യാത്രാ മധ്യേ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇതോടെ ഭാരത കത്തോലിക്ക സമൂഹത്തിന്റെ വര്‍ഷങ്ങളായി നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ തീയതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുത്താല്‍ അപ്പസ്തോലിക സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുമെന്നു തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 2017ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് – മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2021-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിച്ചിരുന്നു.
ഭാരത സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ പാപ്പ കേരളം സന്ദര്‍ശിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 50 ലക്ഷത്തിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണെന്നതും വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ എന്നിവരുടെ ജന്മനാടാണ് കേരളമെന്നതും ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലെത്തി വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിക്കാനും സാധ്യതയേറെയാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group